BDK വാര്‍ത്തകള്


ബി.ഡി.കെ കാസർഗോഡിന്‍റെ ഡിസംബർ ഫെസ്റ്റ് നീലേശ്വരത്ത്

Reporter: Shiji Nileswar
ഡിസംബർ ഫെസ്റ്റ്ഡി സംബർ 22 മുതൽ 31 വരെ നീലേശ്വരം പാലസ് ഗ്രൗണ്ടിലാണ്.

നീലേശ്വരം: ബിഡികെ കാസറഗോഡ് ആദിത്യമരുളുന്ന ഡിസംബർ ഫെസ്റ്റ് നിലേശ്വരത്ത് വച്ച് നടക്കും. ഡിസംബർ 22 മുതൽ 31 വരെ നീലേശ്വരം പാലസ് ഗ്രൗണ്ടിലാണ് ഫെസ്റ്റ് നടക്കുന്നത്. ജില്ലയിലെ സജീവ രക്തദാന ജീവകാരുണ്യ സംഘടനയായ ബി.ഡി.കെ കാസറഗോഡിന്റെ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്. വാണിജ്യ സ്റ്റാളുകൾ ഫ്ലവർ ഷോ ദിവസേന വിവിധ കലാപരിപാടികൾ അടക്കം നിരവധി ആകർഷകമായ പരിപാടികളാണ് ഫെസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സിസംബർ 30 ന് പ്രശസ്തരായ ഒരുപിടി താരങ്ങളെ അണിനിരത്തിക്കൊണ്ട് മെഗാ സ്റ്റേജ് ഷോ നടക്കും. ജില്ലയിലെ രക്തദാന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരെയും കലാ സാംസ്ക്കാരിക സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും പരിപാടിയിൽ വച്ച് ആദരിക്കും.