BDK വാര്‍ത്തകള്


ബ്ലഡ് ഡോണേഴ്‌സ് കേരള  കണ്ണൂർ സമൂഹനന്മയോടെ  വനിതാ ദിനം ആചരിച്ചു 

Reporter: pilathara dot com

അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8 നു ബ്ലഡ് ഡോണേഴ്‌സ് കേരള  വനിതാ വിഭാഗമായ ബി ഡി കെ ഏയ്ഞ്ചൽസ്   പരിയാരം മെഡിക്കൽ കോളേജ് സഹകരണത്തോടെ കടന്നപ്പള്ളി ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സന്നദ്ധ രക്ത ദാന ക്യാമ്പ് നടത്തി. ചന്തപ്പുര നജാത്തുൽ ഇസ്ലാം ജമാഅത്ത്‌ പ്രസിഡണ്ട് ശ്രീ കെ സി അബ്ദുൽ കരീം ഹാജി ക്യാമ്പ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീമതി രേഷ്മ ബാലൻ സ്വാഗതവും , എം എം   നോളഡ്ജ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൾ  ശ്രീമതി സ്മിത എം അധ്യക്ഷയുമായി .  ശ്രീ റഫീഖ് യുവശക്തി , ഷാഹുൽ ഹമീദ് , ഉണ്ണി പുത്തൂർ സംസാരിച്ചു.

 


നാഗ്പൂരിൽ നടക്കുന്ന പാരാലിമ്പിക്സ് പവർ ലിഫ്റ്റിങ് മത്സരത്തിൽ  സെലക്ട് ചെയ്ത ലതികയ്ക്കു വനിതാ ദിനത്തിൽ  ആദരവ് നൽകി. ഒപ്പം ബി ഡി കെ സജീവ പ്രവർത്തക  കുമാരി ജൂന വനിതാ  രക്ത ദാതാവ് , സാമൂഹ്യ പ്രവർത്തക ആദരവ് ഏറ്റുവാങ്ങി.