BDK വാര്‍ത്തകള്


രക്തദാനം എന്തിനു ? 

Reporter: Padmanaban Kannur

നമ്മുടെ ശരീരത്തിൽ ഉള്ള ഒരു ട്രാൻസ്പോർടാഷൻ സിസ്റ്റം ആണ് രക്തം.  ഓക്സിജൻ ആവട്ടെ , മരുന്നാവട്ടെ, ഊർജം ആവട്ടെ , ശരീരത്തിൽ എന്തെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും ട്രാൻസ്‌പോർട് ചെയ്യണമെങ്കിൽ രക്തം ആവശ്യം ആണ്.  രക്തത്തിന്റെ അളവ് കുറയുമ്പോൾ പല മാരക രോഗങ്ങൾക്കും കാരണം ആകുന്നു . അത് കൊണ്ട് തന്നെ , രക്തത്തിന്റെ അംശം കുറയുമ്പോൾ , അത് സാധാരണ സ്ഥിതിയിൽ എത്തിക്കാൻ രക്തം കൊടുക്കേണ്ടി വരുന്നു .  എന്നാൽ രക്തം മറ്റുള്ള മരുന്നുകൾ ഉത്പാദിപ്പിക്കുന്നത് പോലെ നമുക്ക് ഉത്പാദിപ്പിക്കാൻ കഴിയില്ല.  അതിനാൽ ഒരു ആൾ തങ്ങളുടെ രക്തം ആവശ്യമുള്ള ആളിന് ദാനം ചെയ്താൽ മാത്രമേ രക്തം ആ രോഗിക്ക് കയറ്റി അവരുടെ ജീവൻ രക്ഷിക്കാൻ സാധിക്കുകയുള്ളു. അതുകൊണ്ടു തന്നെ നമ്മൾ ഓരോരുത്തരും തന്നാൽ കഴിയുന്നത് പോലെ രക്തദാനം ചെയ്യുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.