BDK വാര്‍ത്തകള്


രക്തദാനം എന്തിനു ?

Reporter: / Writer : Padmanabhan P

നമ്മുടെ ശരീരത്തിൽ ഉള്ള ഒരു ട്രാൻസ്പോർടാഷൻ സിസ്റ്റം ആണ് രക്തം.  ഓക്സിജൻ ആവട്ടെ , മരുന്നാവട്ടെ, ഊർജം ആവട്ടെ , ശരീരത്തിൽ എന്തെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും ട്രാൻസ്‌പോർട് ചെയ്യണമെങ്കിൽ രക്തം ആവശ്യം ആണ്. 

രക്തത്തിൻ്റെ  അളവ് കുറയുമ്പോൾ പല മാരക രോഗങ്ങൾക്കും കാരണം ആകുന്നു . അത് കൊണ്ട് തന്നെ  രക്തത്തിൻ്റെ  അംശം കുറയുമ്പോൾ, അത് സാധാരണ സ്ഥിതിയിൽ എത്തിക്കാൻ രക്തം കൊടുക്കേണ്ടി വരുന്നു.  എന്നാൽ രക്തം മറ്റുള്ള മരുന്നുകൾ ഉത്പാദിപ്പിക്കുന്നത് പോലെ നമുക്ക് ഉത്പാദിപ്പിക്കാൻ കഴിയില്ല.  അതിനാൽ ഒരു ആൾ തങ്ങളുടെ രക്തം ആവശ്യമുള്ള ആളിന് ദാനം ചെയ്താൽ മാത്രമേ രക്തം ആ രോഗിക്ക് കയറ്റി അവരുടെ ജീവൻ രക്ഷിക്കാൻ സാധിക്കുകയുള്ളു. അതുകൊണ്ടു തന്നെ നമ്മൾ ഓരോരുത്തരും തന്നാൽ കഴിയുന്നത് പോലെ രക്തദാനം ചെയ്യുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.

https://www.facebook.com/pappuspeak


പിലാത്തറ ഡോട്ട് കോം ബ്ലഡ് ഡൊനേഷൻ മുൻനിർത്തി രക്തദാനവും സന്നദ്ധ രക്തദാനവും മുഖ്യ വിഷയമായി പുതിയ പക്തി ആരംഭിക്കുകയാണ്. എല്ലാ ഞായറാഴ്ചകളിലും ഒരു ആർട്ടിക്കിൾ എന്നരീതിയിൽ ആണ് തുടങ്ങുന്നത്. രക്തദാനം സംബന്ധിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ blood@pilathara.com എന്ന വിലാസത്തിൽ അയക്കാം. നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.
Admin
pilathara dot com