BDK വാര്‍ത്തകള്


സന്നദ്ധ രക്ത ദാനം മുതൽ രക്ത സംക്രമണം വരെ

Reporter: / writer : Padmanabhan

Article - 4 - pilathara dot com BLOODY CORNER

സന്നദ്ധ രക്തദാനം വഴി ആണ് നമ്മൾ രക്തം ദാനം ചെയ്യേണ്ട രീതി എന്ന് മുൻപുള്ള പംക്തികളിൽ അറിഞ്ഞു , എന്നാൽ രക്തദാനത്തിന് ശേഷം ആ രക്തത്തിനു എന്ത് സംഭവിക്കുന്നു എന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ ? 

രക്തം എടുക്കുന്ന വേളയിൽ തന്നെ ഈ രക്തം എന്തിനു വേണ്ടി എന്ന് ബ്ലഡ് ബാങ്ക് തീരുമാനിക്കുന്നു. ആ തീരുമാനത്തിന് അനുസൃതം ആയി സിംഗിൾ , ഡബിൾ , ട്രിപ്പിൾ , ക്വാഡ്രാപ്ളേ  എന്നീ ബ്ലഡ് ബാഗുകളിൽ സ്വീകരിക്കുന്നു .  രക്തം സ്വീകരിച്ചതിനു ശേഷം സീൽ ചെയ്യുന്നതിനോടൊപ്പം ക്രോസ്സ് മാച്ച് ആവശ്യങ്ങൾക്ക് വേണ്ടി ഉള്ള പരിശോധനകൾക്കായി ഉള്ള രക്ത സാമ്പിളുകളും കരുതി വയ്ക്കുന്നു .

ഇതോടൊപ്പം തന്നെ , രക്തത്തിൻ്റെ  ക്വാളിറ്റി അളക്കുവാൻ വേണ്ടി ഉള്ള രക്ത സാമ്പിളുകളും എടുത്തു അനുസൃതം ആയ ലേബലുകൾ അതിൽ മാർക്ക് ചെയ്യുന്നു .  ഇനി ടെസ്റ്റിംഗിൻ്റെ  സമയം ആണ്. എയ്ഡ്സ്, മലേറിയ, മഞ്ഞപിത്തം തുടങ്ങിയ പതിനാറോളം രക്തത്തിലൂടെ പകരാൻ സാധ്യതയുള്ള രോഗങ്ങൾക്ക് വേണ്ടി ഇവിടെ ടെസ്റ്റ് ചെയ്യപ്പെടുന്നു .

 പല തരം രോഗ ശാന്തിയ്ക്ക് പലതരം രക്ത ഘടകങ്ങൾ ആവശ്യം ആണ്. ബ്ലഡ് ബാങ്കിലെ സ്റ്റോക്കിന് ആവശ്യാനുസരണം രക്തത്തിലെ ഘടകങ്ങൾ  ആയി വേർതിരിക്കാൻ ആണ് അടുത്ത പ്രക്രിയ. സെൻട്രിഫ്യൂഗേഷൻ മുതലായ കാര്യങ്ങൾ ഇവിടെ നടക്കുന്നു. സാധാരണ ആയി  ചുവന്ന രക്താണുക്കൾ , പ്ലാസ്മ , പ്ലേറ്റിലെറ്റുകൾ എന്നിവ ആയി ആണ് ഘടകങ്ങൾ തയ്യാർ ആക്കുന്നത് . ഘടകങ്ങൾ പിരിച്ചു കഴിഞ്ഞാൽ അതിന്റെ ക്വാളിറ്റി ടെസ്റ്റ് ചെയ്തതിനു ശേഷം രോഗികൾക്ക് കൊടുക്കാൻ വേണ്ടി രക്തം തയ്യാർ ആയി കഴിഞ്ഞു. ഇതിനു ശേഷവും പല നിശ്ചിത സമയങ്ങളിലും രക്തത്തിൻ്റെ  ക്വാളിറ്റി ടെസ്റ്റ് ചെയ്തു നോക്കാറുണ്ട്. ഒരു രക്ത ബാങ്കിൽ രക്തദാനം ചെയ്യുന്നത് മുതൽ രോഗികൾക്ക് കൊടുക്കാൻ തയ്യാർ ആകുന്നതു വരെ ഏകദേശം എട്ടു മുതൽ ഇരുപത്തിനാലു മണിക്കൂര് വരെ എടുക്കാറുണ്ട് .

ഈ രക്തം രോഗിക്ക് വേണ്ടി ഡോക്ടറുടെ അപേക്ഷ രക്ത ബാങ്കിൽ കിട്ടുമ്പോൾ ക്രോസ്സ് മാച്ച് എന്ന ടെസ്റ്റ് നടത്തുന്നു . രക്ത ദാതാവിൻ്റെ  രക്തവും രക്തം ആവശ്യം ഉള്ള രോഗിയുടെ രക്തവും തമ്മിൽ ഉള്ള ചേർച്ച നിർണയിക്കുന്ന ഒരു പ്രക്രിയ ആണ് ക്രോസ്സ് മാച്ച് ടെസ്റ്റ്. ക്രോസ്സ് മാച്ച് ശരിയായാൽ ആ രക്തം രോഗിക്ക് കൊടുക്കുവാൻ വേണ്ടി രക്ത ബാങ്കിൽ നിന്നും ഇഷ്യൂ ചെയ്യുന്നു.

ഈ ലേഖനം വായിക്കുന്ന എല്ലാവരും സന്നദ്ധമായി രക്തദാനം ചെയ്യണം എന്ന് അപേക്ഷ .