BDK വാര്‍ത്തകള്


ക്രോസ്സ് മാച്ചിങ് എന്നാൽ എന്ത് ? എവിടെ നിന്നും ചെയ്യണം ?

Reporter: / writer : Padmanabhan

സുഹൃത്തുക്കളെ , രക്തദാന രംഗത്തു വളരെ അധികം കേൾക്കുന്ന പേരാണ് ക്രോസ്സ് മാച്ച് .  ഇന്നത്തെ ചിന്താ വിഷയം ക്രോസ്സ് മാച്ച് തന്നെ ആകട്ടെ .

എല്ലാവരുടെയും രക്തം എല്ലാവരും ആയി ചേരില്ല. ചിലരുടെ രക്തം ചിലരും ആയി മാത്രമേ ചേരുകയുള്ളു .  ഇത് കണ്ടുപിടിക്കുന്ന ഒരു ടെസ്റ്റ് ആണ് ക്രോസ്സ് മാച്ചിങ് ടെസ്റ്റ്.

 രക്തദാതാവിൻ്റെ  രക്തം സ്വീകർത്താവിൻ്റെ ശരീരം സ്വീകരിക്കുമോ ഇല്ലയോ എന്ന് തിരിച്ചറിയുന്ന ഒരു പ്രക്രിയ ആണ് ക്രോസ്സ് മാച്ച് ടെസ്റ്റ്. രക്തദാതാവിൻ്റെ  ചുവന്ന രക്താണുക്കളും സ്വീകർത്താവിൻ്റെ  സെറം അല്ലെങ്കിൽ പ്ലാസ്മയും കൂട്ടിയോജിച്ചു കൊണ്ടാണ് ക്രോസ്സ് മാച്ച് നടത്തുന്നത്. 

ദാതാവിൻ്റെ  ചുവന്ന രക്താണുക്കൾ കിട്ടാത്ത അവസ്ഥയിൽ പ്ലാസ്മ അല്ലെങ്കിൽ പ്ലേറ്റിലെറ്റുകൾ കൊടുക്കുമ്പോൾ സ്വീകർത്താവിൻ്റെ   ചുവന്ന രക്താണുക്കളും ദാതാവിൻ്റെ  സെറം അല്ലെങ്കിൽ പ്ലാസ്മ ഉപയോഗിച്ചും ക്രോസ്സ് മാച്ച് നടത്താറുണ്ട് , ഇതിനെ മൈനർ ക്രോസ്സ് മാച്ച് എന്ന് വിളിക്കുന്നു ,


രക്തദാതാവിൻ്റെ  രക്തം സ്വീകരിച്ചതിനു ശേഷം ആ സ്വീകരിച്ച ബാഗിൽ ഉള്ള സെഗ്മെന്റുകൾ വഴി എടുക്കുന്ന രക്തം വേണം ക്രോസ്സ് മാച്ച് ടെസ്റ്റ് നടത്താൻ ഉപയോഗിക്കേണ്ടത് എന്നത് നിയമം ആണ്. പല തരത്തിൽ ഉള്ള അപകടങ്ങൾ ഒഴിവാക്കുവാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്.  ഇക്കാര്യം വളരെ മഹത്വപൂർണം ആയതും എന്നാൽ പല ആശുപത്രികളിലും സ്വാർത്ഥലാഭത്തിനു വേണ്ടി സ്വീകർത്താവിനു മരണം വരെ സംഭവിക്കാം എന്ന അപകടം കണ്ണടച്ച് നിൽക്കുന്നത് ഇന്ന് സുലഭം ആയി കാണുവാൻ കഴിയും . ആശുപത്രികളിൽ കേവലം ആയിരം രൂപയിൽ താഴെ വരുമാനം ഉണ്ടാക്കുവാൻ വേണ്ടി രോഗിയുടെ ജീവൻ പോലും ഗൗനിക്കാതെ ഇത്തരം നിയമപരം അല്ലാത്ത കാര്യങ്ങൾ നടക്കുമ്പോൾ അതിനെ ജനം ബോധവത്കരണം ഉണ്ടാക്കി ഒറ്റകെട്ടായി എതിർക്കണം എന്നാണ് എനിക്ക് ഇവിടെ പറയുവാൻ ഉള്ളത് .  

രക്തദാനം സ്വീകരിക്കുവാൻ നിയമപരം ആയി ഒരു രക്ത ബാങ്കിന് മാത്രമേ സാധിക്കുകയുള്ളു. ക്രോസ്സ് മാച്ച് എന്ന പ്രക്രിയ രക്തം  സ്വീകരിച്ചതിനു ശേഷം അതിൽ ഉള്ള സെഗ്മെന്റിൽ നിന്നും ഉള്ള രക്തം കൊണ്ടാണ് ചെയ്യേണ്ടത് എന്നുള്ളതിനാൽ , ഒരു രക്ത ബാങ്കിൽ നിന്നും ചെയ്യുന്ന ക്രോസ്സ് മാച്ചിന് മാത്രമേ പ്രസക്തി ഉള്ളു .  ബാക്കി ഉള്ളതെല്ലാം ശുദ്ധ തട്ടിപ് മാത്രം ആണ് എന്നത് വായനക്കാർ മനസ്സിലാക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

പല ആശുപത്രിയിലും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും , പീഡിപ്പിച്ചും , പേടിപ്പിച്ചും, തെറ്റായ രീതിയിൽ ക്രോസ്സമാച്ച്  ചെയുവാൻ  വേണ്ടി നിർബന്ധിതർ ആകാറുണ്ട്. സ്വന്തം കാര്യം നടന്നാൽ നാട്ടിൽ എന്ത് സംഭവിച്ചാലും തങ്ങൾക്ക് പ്രശ്നം അല്ല എന്ന മനോഭാവം ഉള്ളത് കൊണ്ട് മാത്രം ആണ് ഇത്തരം തട്ടിപ്പുകൾ നാട്ടിൽ നടക്കുന്നത്. ബ്ലഡ് ബാങ്കിൽ നിന്നല്ലാതെ  വേറെ എവിടെ നിന്നും , അതൊരു ആശുപത്രിയിൽ ആണെങ്കിൽ പോലും ക്രോസ്സ് മാച്ച് ചെയ്യുവാൻ വേണ്ടി ആളെ കൊണ്ടുവരാൻ പറയുമ്പോൾ അത് ഒരു ഒഫീഷ്യൽ റിക്വസ്റ്റ് ആയി തരുവാൻ അധികൃതരോട് പറഞ്ഞാൽ അവരുടെ മുഖ തേജസ്സ് അപ്രത്യക്ഷം ആകുന്നത് അതേ നിമിഷത്തിൽ കാണാം.

ക്രോസ്സ്  മാച്ച് നടത്തേണ്ടത് ഒരു അംഗീകൃത ബ്ലഡ് ബാങ്കിൽ, രക്ത ദാതാവിൽ നിന്നും രക്തം സ്വീകരിച്ചതിനു ശേഷം, അതിൻ്റെ  സെഗ്മെന്റിൽ നിന്നും എടുത്ത രക്തം കൊണ്ട് മാത്രം നടത്തേണ്ട പ്രക്രിയ ആണ് എന്നതും,  ദാതാവിനെ ആശുപത്രിയിൽ ക്രോസ്സ് മാച്ച് എന്ന് പറഞ്ഞു കൊണ്ട് വന്നു വ്യാജ രീതിയിൽ ആ ടെസ്റ്റ് നടത്തുന്നത് നിയമപരം ആയി തെറ്റാണു എന്നതും ,  നിയമപരമായ തെറ്റിന് ഉപരി ഇത് സ്വീകർത്താവിൻ്റെ ജീവനെ തന്നെ അപായപ്പെടുത്താൻ തക്ക അപകടം നിറഞ്ഞതും ആയത് ആണെന്നത് ഇവിടെ ബോധിപ്പിക്കുന്നു . അതിനാൽ തന്നെ ഇത്തരം തെറ്റായ രീതിയിൽ പ്രവർത്തിക്കുന്ന ആശുപത്രികളെ ഒഴിവാകുകയും ഇത്തരം ചതിക്കുഴിൽ ചാടരുതെന്നും ഇവിടെ മുന്നറിയിപ്പും നൽകുന്നു .

ക്രോസ്സ് മാച്ച് ചെയ്യേണ്ട രീതി സ്റ്റാൻഡേർഡ്‌സ് ഓഫ് ബ്ലഡ് ബാങ്ക് ആൻഡ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെർവിസ്സ് എന്ന നിയമ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. 

കണ്ണൂരിൽ ഒരു രക്തബാങ്കിൽ നിന്നല്ലാതെ അല്ലെങ്കിൽ സ്റ്റോറേജ് സെല്ലുകളിൽ നിന്നും അല്ലാതെ ക്രോസ്സ് മാച്ചിങ് നടത്തുന്നത് ശിക്ഷാർഹം ആണ് എന്നത് ജില്ലാ കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട് .

ഈ ലേഖനം വായിക്കുന്ന എല്ലാവരും സന്നദ്ധ രക്തദാതാക്കൾ ആവണം എന്ന് അഭ്യർത്ഥിക്കുന്നു.