BDK വാര്‍ത്തകള്


എന്‍റെ സുഹൃത്ത് വിദ്യ എം ആർ ഫേസ്ബുക്ക് പോസ്റ്റ്

Reporter: unni puthoor
ഈ പോസ്റ്റ് ഒരു നിമിത്തമാകട്ടെ. അവർ പറഞ്ഞത് സത്യമാണെങ്കിൽ മലപ്പുറത്തെ ഏതെങ്കിലുമൊരു വ്യക്തി ഈ അധ്യാപികയെ യോ ആ സ്കൂളോ തിരിച്ചറിഞ്ഞെങ്കിൽ

ഇന്നു രാവിലെ തമ്പാനൂർ റെയിൽവേ സ്‌റ്റേഷനു മുന്നിൽ ഒരു സുഹൃത്തിനേം കാത്ത് നില്ക്കുകയായിരുന്നു.

മുഷിഞ്ഞ വസ്ത്രത്തിൽ ഭ്രാന്തിയെന്നുറപ്പിക്കാവുന്ന രൂപത്തോടെ ഒരു സ്ത്രീ എന്റെ തൊട്ടടുത്തുണ്ട്. 

തുണിക്കഷണങ്ങളും വെള്ള കുപ്പികളും കുത്തിനിറച്ച ഏതാനും കവറുകൾ താഴെ. 
അടുത്തു നിന്ന മരത്തിൽ നിന്നും കൊമ്പുകൾ പതിയെ താഴ്ത്തി ഒരില പോലും മുറിഞ്ഞു വീഴാത്ത സൂക്ഷ്മതയോടെ അതിൽ നിൽക്കുന്ന ചെറിയ കായ പറിച്ചു കഴിക്കുന്നു.

"വിശക്കുന്നുണ്ടോ?" ഞാൻ ചോദിച്ചു.

"ഇല്ല '' മറുപടി

"കഴിക്കാൻ വല്ലതും വേണോ?"

ആ കണ്ണുകൾ പെട്ടെന്നൊന്നു തിളങ്ങി.
"കയ്യിലുണ്ടോ " 
അവർ വണ്ടിയ്ക്കു മുന്നിലിരുന്ന ഹെയർ ഓയിൽ പായ്ക്കറ്റിലേയ്ക്കു നോക്കി.

"അമ്മ ഇവിടെ തന്നെ നിൽക്കണം. 
ഞാൻ പോയി വാങ്ങി വരാം."

"അതങ്ങു ദൂരെ പോണ്ടേ "

"വിശക്കുമ്പോൾ ദൂരം നോക്കണോ. പോയേക്കല്ലേ. ഞാനിപ്പം വരും."

കുറച്ചു മാറി ആദ്യം കണ്ട ഹോട്ടലിലെത്തി 
ഇഡലി വട വാങ്ങി തിരിച്ചെത്തി.

വളരെ സൂക്ഷ്മതയോടെ കൈയിലിരുന്ന ചെറിയ കുപ്പിയിൽ നിന്ന് ആവശ്യത്തിനു മാത്രം വെള്ളമെടുത്ത് കൈ കഴുകി. സാവധാനം പൊതിയഴിച്ച് രണ്ടെണ്ണം കഴിച്ചു. ബാക്കി അതേ ശ്രദ്ധയോടെ കവറിനുള്ളിൽ വച്ചു.

എന്‍റെ ചോദ്യങ്ങൾക്കുള്ള മറുപടിയായി അസാമാന്യമായ ക്ഷമയോടെ അവർ തുടർന്നു.

മലപ്പുറത്തെ ഇസ്ലാമിയ പബ്ലിക് സ്കൂളിലെ ഗണിതാധ്യാപികയായ വത്സ എന്നു പേരുള്ള ടീച്ചർ ആണിത്. 

എയ്ഡഡ് സ്കൂൾ.
തിരുവനന്തപുരത്ത് പേട്ടയിലാണ് വീട്. 
ഒരു മകനുണ്ട്. 

പെൻഷൻ ആയിട്ട് ഏഴ് വർഷമായി. കിട്ടിയ കാശ് പോസ്റ്റാഫീസിൽ ഇട്ടിട്ടുണ്ട്. 
5000 രൂപ പെൻഷനുണ്ട്.

പിന്നെങ്ങനെ ഇവിടെ ഈ രൂപത്തിൽ!
ഇതാണ് ജീവിതം...

ഒരു ഫോട്ടോ എടുത്തോട്ടെ ടീച്ചറേ...
പഴയ വിദ്യാർത്ഥികൾ ആരെങ്കിലും തിരിച്ചറിഞ്ഞാലോ?

ടീച്ചറേന്നുള്ള വിളി കേട്ടതോടെ മുഖത്തു കണ്ട സന്തോഷം. അഭിമാനം .

എടുത്തോളൂ

"അതെ അവളും മിടുക്കിയായിരുന്നു കുഞ്ഞേ, നിന്നെപ്പോലെ. മണി പതിനൊന്നു കഴിഞ്ഞു കാണും അല്ലേ. ഞാൻ പോട്ടെ "

ഫോണിൽ സമയം നോക്കി.
കൃത്യം 11.10

''ഇനി എങ്ങോട്ടാ ടീച്ചറെ "

"ശ്രീകണ്ഠേശ്വരത്ത് "

മുഷിഞ്ഞ കവറുകളും കൈയിലെടുത്ത് നോക്കി നിൽക്കേ തിരക്കിലേയ്ക്കലിഞ്ഞു ചേർന്ന വത്സ ടീച്ചർ.

പറഞ്ഞത് മുഴുവൻ സത്യമാണോന്നറിയില്ല.
പക്ഷേ ഒന്നുറപ്പ് . ഇത് തെരുവിലെ ഭ്രാന്തിയല്ല.
വിദ്യാസമ്പന്നയായ ഒരധ്യാപിക തന്നെയാണിവർ.

ഈ പോസ്റ്റ് ഒരു നിമിത്തമാകട്ടെ. അവർ 
പറഞ്ഞത് സത്യമാണെങ്കിൽ മലപ്പുറത്തെ ഏതെങ്കിലുമൊരു വ്യക്തി ഈ അധ്യാപികയെ യോ ആ സ്കൂളോ തിരിച്ചറിഞ്ഞെങ്കിൽ