BDK വാര്‍ത്തകള്


വത്സടീച്ചറെ മലപ്പുറത്തെ കുട്ടികൾ തിരിച്ചറിഞ്ഞു .

Reporter: unni puthoor
ശിഷ്യരേ ... സുഹൃത്തുക്കളേ.. സമാധാനമായി പോന്നോളൂ. നിങ്ങളുടെ ടീച്ചർ സുരക്ഷിതയാണ്.

തമ്പാനൂർ റെയിൽവേ സ്‌റ്റേഷനു മുന്നിൽ അലഞ്ഞു തിരിയുന്ന നിലയിൽ കണ്ടെത്തിയ സ്ത്രീയെ വിദ്യ എം ആർ ന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ ശ്രമഫലമായി വിദ്യാർഥികൾ തിരിച്ചറിഞ്ഞു , ഈ വാർത്ത അറിയിച്ചതിനെ തുടർന്ന് പിലാത്തറ ഡോട്ട് കോമിൽ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു . ഇതിന്‍റെ ഫലമായി വത്സ ടീച്ചറെ മലപ്പുറത്തെ കുട്ടികൾ തിരിച്ചറിഞ്ഞു . ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ടീച്ചറെ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം  സബ് കളക്‌ടർ ദിവ്യ എസ് അയ്യരുടെ നേതൃത്വത്തിൽ കല്ലടിമുഖത്തുള്ള കോർപറേഷൻ വക വൃദ്ധ സദനത്തിൽ പുനരധിവസിപ്പിച്ചു. തമ്പാനൂർ എസ്.ഐ ശ്രീ.സമ്പത്ത് കൃഷ്ണൻ, സബ് കളക്ടർ ശ്രീ.ദിവ്യ എസ്.അയ്യർ, തിരുവനന്തപുരം നഗരസഭ എന്നിവരുടെ നല്ല മനസിന്‌ നന്ദി. വിദ്യയുടെ മനുഷ്യത്വപരമായ ശ്രമങ്ങൾക്ക്‌ പിലാത്തറ ഡോട്ട് കോമിന്റെയും ബ്ലഡ് ഡോണേഴ്സ് കേരളയുടെയും അഭിനന്ദനങ്ങൾ

ശിഷ്യരേ ...
സുഹൃത്തുക്കളേ..
സമാധാനമായി പോന്നോളൂ.

നിങ്ങളുടെ ടീച്ചർ സുരക്ഷിതയാണ്