വിവരണം അടുക്കള


പാഷന്‍ഫ്രൂട്ട് തോട് കൊണ്ടുള്ള അച്ചാര്‍


Reporter: Miranda Francis
കൊതിയൂറും പാഷന്‍ഫ്രൂട്ട് തോട് കൊണ്ടുള്ള അച്ചാര്‍ 

പാഷന്‍ഫ്രൂട്ട് തോട് കൊണ്ടുള്ള അച്ചാര്‍ 

passion fruit തോട് -1/2kg, കടുക്-1tsp, ഉലുവ -1tsp, മുളക്പൊടി-4tsp, മഞ്ഞള്‍പൊടി-1/4tsp, കായപൊടി-1tsp, പച്ചമുളക്-10, വെള്ത്തുള്ളി -20 അല്ലി, ഇന്‍ജി-1കഷണം [വെള്ത്തുള്ളി, ഇന്‍ജി ചെറുതായി അരിയുക] ഉപ്പ്-ആവശ്യത്തിന്, വിനാഗിരി-1കപ്പ്, കാന്താരി മുളക് -6, വേപ്പില-4 തണ്ട്,  

പാഷന്‍ഫ്രൂട്ട് തൊണ്ട് അപ്പചെന്‍ബില്‍ ആവി കയറ്റി എടുക്കുക. അതിനുശേഷം ചെറുതായി അരിയുക... അടുപ്പില്‍ പാത്രം വെച്ച് ചൂടാകുബോള്‍ 2 tsp എണ്ണ ഒഴിച്ച് കടുക്,ഉലുവ പൊട്ടിക്കുക. ഇന്‍ജി, വെള്ത്തുളളി, പച്ചമുളക് വേപ്പില ഇട്ട് വഴറ്റുക. മുളകുപൊടി , മഞ്ഞള്‍പൊടി ഇട്ട് നന്നായി വഴറ്റി കഴിയുബോള്‍ പാഷന്‍ഫ്രൂട്ട് തൊണ്ട് ചേര്‍ത്ത് നന്നായീ ഇളക്കി കൂട്ടുക. ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ക്കുക. 5 മിനിറ്റ് ചെറുതീയില്‍ വേവിക്കുക.കായപൊടി ചേര്‍ക്കുക .

അച്ചാര്‍ റെഡി ..