വിവരണം അടുക്കള


ചക്കപ്പഴം പ്രഥമൻ
 ചക്കപ്പഴം പായസം                        ............................

നല്ല പഴുത്ത ചക്കചുള കുരു കളഞ്ഞത് 2 കപ്പ്, 
1/2 കിലോ ശർക്കര,
മുന്തിരി 25g,
അണ്ടിപരിപ്പ് 25g,
തേങ്ങ കൊത്ത് 2 ടാപിൾ സ്പൂൺ,
തേങ്ങ പാൽ ഒന്നാം പാൽ 1/2 Ltr, 
തേങ്ങ പാൽ രണ്ടാം പാൽ 2 Ltr,
ഏലക്ക നാലോ അഞ്ചോ എണ്ണം പൊടിച്ചത്,
നെയ്യ് ആവശ്യത്തിന്,
വെള്ളം ആവശ്യത്തിന്

ഉണ്ടാക്കുന്ന വിതം....

ചക്ക പഴം 2 ക്ലാസ് വെള്ളത്തിൽ നന്നായി വേവിച്ചെടുക്കുക. ചൂടാറിയ തിനു ശേഷം മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുത്ത് വെക്കുക. ശരക്കരയിൽ കുറച്ച് വെള്ളം ഒഴിച്ച് ഉരുക്കിയെടുക്കുക, ശരക്കര പാനി അരിച്ച് പായസം വെക്കാൻ ഉദേശിക്കുന്ന പാത്രത്തിൽ ഒഴിച്ച് കുറച്ച് കട്ടിയാകുന്നത് വരെ ചൂടാക്കുക അതിലേക്ക് മിക്സിയിൽ അടിച്ചു വെച്ച ചക്കപ്പഴം ചേർത്ത് നന്നായി മിക്സ് ചെയിത് തളപ്പിക്കുക. ഒന്ന് തളച്ചതിനു ശേഷം അതിലേക്ക് രണ്ടാം പാൽ ചേർത്ത് നന്നായി മിക്സ് ചെയ്ത് തിളപ്പിക്കുക, അതിനു ശേഷം ഒന്നാം പാൽ ഒഴിച്ച് ഇതുപോലെ ചെറു ചൂടിൽ മിക്സ് ചെയ്യുക നന്നായി മിക്സ് ആയാൽ അതിലേക്ക് ഏലക്ക പ്പൊടിയിട്ട് ഇളക്കി തീ നിർത്തുക. ഒരു പാത്രത്തിൽ പാകത്തിന് നെയ്യ് ഇടുത്ത് അതിലേക്ക് തേങ്ങ കൊത്ത് ഇട്ട് ബ്രൗൺ നിറമാകുന്നത് വരെ ഇളക്കുക ഇതിലേക്ക് അണ്ടിപരിപ്പ് മുന്തിരി ഇട്ട് ചൂടാക്കി പായസത്തിൽ മിക്സ് ചെയ്ത് കഴിക്കാം


loading...