വിവരണം കൃഷി


ജൈവ വിളവിനായ് ഫിഷ് അമിനോ ആസിഡ് തയ്യാറാകാം

മത്തിക്ക് വില കുടുതലെങ്കിൽ നാം മേടിക്കുന്ന മീനിന്റെ വേസ്റ്റ് ദിവസവും കവറിലാക്കി freezer ൽ വെക്കുക കുറച്ച് ദിവസം കഴിഞ്ഞാൽ weight നോക്കി അത്ര തന്നെ ശർക്കരയും ചേർത്ത് ഉണ്ടാക്കാം. വില തുഛം ഗുണം മെച്ചം കൃഷി ആരംഭിക്കുന്നതിന് ഒരു മാസം മുൻപ് ഫിഷ് അമിനോ ആസിഡ്  ഉണ്ടാക്കുക.

ഫിഷ് അമിനോ ആസിഡ് പച്ചക്കറികളുടെ ഇഷ്ട തോഴിയാണ്. ഓരോ പത്ത് ദിവസം കൂടുമ്പോഴും 3 ml മരുന്ന ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് നേർപ്പിച്ച് വെയിലാറുമ്പോൾ ന ന ക ഴി ഞ്ഞ ശേഷംസ്പ്രേയർ ഉപയോഗിച്ച ചെടിയെ കുളിപ്പിക്കുമ്പോലെ സ്പ്രേ  ചെയ്യുക. കുറച്ച് ചെടിയുടെ ചുവട്ടിലും ഒഴിച്ചു കൊടുക്കുക. ഇത് വളർച്ച കൂട്ടും ചെടിയുടെ രോഗ പ്രതിരോധ ശക്തി കൂട്ടും. കീടബാധ കുറയ്ക്കും. നിറയെ പൂക്കളുണ്ടാക്കും. കായ് പിടുത്തമുണ്ടാകും. കായ്കളും പൂക്കളും കൊഴിഞ്ഞു പോകുന്നത് തടയും.  ഒരു പാട് ഗുണങ്ങളുള്ള ഔഷധമാണ് ഫിഷ് അമിനോ ആസിഡ് 



തയ്യാറാകുന്ന വിധം 

മത്തി - I Kg
ശർക്കര - I Kg
ശർക്കര പൊടിക്കുക.മത്തി ചെറുതായി നുറുക്കുക. വാവട്ടമുള്ള കുപ്പിയെടുത്ത് ആദ്യം ശർക്കര ഒരു ലെയർഇടുക. പിന്നീട് മത്തി നുറുക്കിയത്.വീണ്ടും ഒരു ലെയർ ശർക്കര പിന്നെ മത്തി. ഇപ്രകാരം അടുക്കി മൂടിയിട്ട് ഭcഭമായി അടച്ച് അധികം വെളിച്ചമില്ലാത്തിടത്ത് സൂക്ഷിക്കുക 30 ദിവസം കഴിഞ്ഞാൽ ഇളക്കി അരിച്ചെടുത്ത് വേറെ കുപ്പിയിൽ സൂക്ഷിക്കുക.6 മാസത്തിനള്ളിൽ ഉപയോഗിച്ച് തീർക്കുക

[വേനൽക്കാലമെങ്കിൽ ] മണ്ണ് കൊത്തിക്കിളച്ച് നനച്ച് ഒരു പ്ലാസ്റ്റിക് ഷീറ്റ് ഇട്ടു മണ്ണുമൂടുക. ഒരു മാസം കഴിയുമ്പോഴേക്കും മണ്ണിലുള്ള ഉപദ്രവകാരികൾ ചത്തിട്ടുണ്ടാവും. പിന്നീടു കുമ്മായം ചേർത്ത് ഒരു ദിവസം ഇടുക. പിന്നെ ചാണകപ്പൊടി, കരിയില വേപ്പിൻ പിണ്ണാക്ക് പീറ്റ് മോസ്റ്റ് ചേർത്തിളക്കി 3ഭിവസം നനച്ചിടുക. ശേഷം വിത്തിടുക.

Nb: പോട്ടിങ്ങ് സോയിലിൽ വിത്തിട്ടു മുളപ്പിച്ചാൽ നല്ല തൈകളായി കിട്ടാറുണ്ട്.




loading...