വാര്‍ത്താ വിവരണം

ഡേ കെയറുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം

30 May 2017
pilathara.com
symbolic image

തിരുവനന്തപുരം: ഡേ കെയറുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ തിരുവനന്തപുരം റേഞ്ച് ഐ.ജിയുടെ നിര്‍ദേശം. മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ദൃശ്യങ്ങള്‍ മൊബൈലിലൂടെയും കംപ്യൂട്ടറിലൂടേയും കാണാന്‍ സംവിധാനം ഒരുക്കണമെന്നും ഐ.ജിയുടെ നിര്‍ദേശത്തിലുണ്ട്. ഒരുമാസത്തിനുള്ളില്‍ ക്യാമറ സ്ഥാപിക്കണമെന്ന് എസ്.ഐ  മാര്‍ക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് നിര്‍ദേശം ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്.

കൊച്ചിയില്‍ ഡേകെയര്‍ ഉടമ കുഞ്ഞിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കുഞ്ഞിനെ പീഡിപ്പിച്ച സ്ഥാപന ഉടമക്കെതിരെ പൊലീസ് കേസെടുക്കകയും ചെയ്തിരുന്നു.


Tags: