പഠിപ്പുര


ശിവരാത്രി മാഹാത്മ്യം

“ആയിരം ഏകാദശിക്കു തുല്യമാണ് അര ശിവരാത്രി”

കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദര്‍ശി മഹാശിവരാത്രി. പഞ്ചാക്ഷരി മന്ത്രങ്ങളാല്‍ ഭക്തലക്ഷങ്ങള്‍ മഹാദേവനെ സ്തുതിക്കുന്ന പുണ്യദിനമാണ് ശിവരാത്രി. കോശ ശ്രോതസുകളായ സൂര്യന്‍,ചന്ദ്രന്‍, അഗ്നി എന്നിവയെ പ്രതിനിധീകരിക്കുന്ന ഭഗവാന്റ മൂന്നു നേത്രങ്ങള്‍ ഉള്ളതിനാല്‍ മുക്കണ്ണനായി. പുലിത്തോലണിഞ്ഞവനും പന്നഗഭൂഷണനനും ഭസ്മാലംകൃതനുമായ ശിവന്‍ ത്യാഗത്തിന്റെയും വൈരാഗ്യത്തിന്റെയും ആത്മജ്ഞാനത്തിന്റെയും മൂര്‍ത്തിയായ ജഗത്ഗുരുവും ജഗത്പതിയുമാണ്.

ലോകൈകനാഥനായ പരമശിവനു വേണ്ടി പാര്‍വതീദേവി ഉറക്കമിളച്ചു പ്രാര്‍ഥിച്ച രാത്രിയാണത്രേ ശിവരാത്രി. മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമായിരുന്നു അത്. അതുകൊണ്ട് എല്ലാ കൊല്ലവും മാഘ മാസത്തിലെ കറുത്ത ചതുര്‍ദശി ദിവസം ഭാരതം മുഴുവന്‍ ശിവരാത്രി ആഘോഷിക്കുന്നു.

ശിവപുരാണത്തിലും കമ്പരാമായണത്തിലും ദേവീഭാഗവതത്തിലുമൊക്കെ ശിവരാത്രിയെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവും മഹാവിഷ്ണുവും തമ്മിലുണ്ടായ തര്‍ക്കവും യുദ്ധവുമാണ് ശിവപുരാണത്തിലെ ഐതിഹ്യത്തിന്റെ പ്രധാന പൊരുള്‍. പാലാഴി മഥനവുമായ ബന്ധപ്പെട്ട കഥയാണ് ഇതിനുള്ളത്. ജരാനര ബാധിച്ച ദേവന്മാരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് അമൃത് കടഞ്ഞെടുക്കുന്നതിന് മന്ഥര പര്‍വതത്തെ മത്തായും സര്‍പ്പശ്രേഷ്ഠനായ വാസുകിയെ കയറായും ഉപയോഗിച്ചു.

ദേവന്മാരും അസുരന്മാരും ചേര്‍ന്നുള്ള കടച്ചില്‍ പുരോഗമിച്ചപ്പോള്‍ വാസുകി കാളകൂട വിഷം ഛര്‍ദ്ദിച്ചു. വിഷം ഭൂമിയില്‍ പതിച്ചാല്‍ ഉണ്ടായേക്കാവുന്ന ദുരന്തം മുന്നില്‍ കണ്ട് പരമശിവന്‍ വിഷം പാനം ചെയ്തു. മഹാദേവന്റെ മഹാത്യാഗത്തെ സ്തുതിച്ച് ദേവഗണങ്ങള്‍ രാത്രി മുഴുവന്‍ ഉണര്‍ന്നിരുന്ന് ശിവഭജനം ചെയ്തുവെന്നാണ് ഐതിഹ്യം. ഇത് കമ്പരാമായണത്തിലാണുള്ളത്. അതിനാല്‍ കുംഭമാസത്തിലെ ചതുര്‍ദശി ദിവസം ശിവഭക്തര്‍ ആഹാരം കഴിക്കാതെ ഉറക്കമൊഴിച്ച് ശിവസങ്കീര്‍ത്തനം ചെയ്തു വ്രതമനുഷ്ഠിച്ചു. അതാണ് ശിവരാത്രിയായി കൊണ്ടാടുന്നത്.

അമൃതമഥനം ആരംഭിക്കുന്നു

വിഷ്ണുവിന്റെ നിര്‍ദ്ദേശാനുസാരം ദേവന്മാര്‍ അസുരന്മാരോട് സന്ധിചെയ്ത് അമൃതത്തിനായി പ്രയത്നിച്ചു തുടങ്ങി. മന്ഥരപര്‍വ്വതത്തെ കടക്കോലും വാസുകിയെ കയറുമാക്കി വേഗത്തില്‍ സമുദ്രം കടഞ്ഞു തുടങ്ങി. മഥനം ഉല്‍ക്കടമായതോടു കൂടി വാസുകിയുടെ വായില്‍ നിന്നും കരാളമായ കാളകൂടവിഷം പുറത്തു ചാടി. (കാളകൂടവിഷം പാലാഴിയില്‍ നിന്നും ഉയര്‍ന്നു വന്നതാണെന്നും അഭിപ്രായഭേദമുണ്ട് ) കാളകൂടവിഷം വലിയ പുകയും അഗ്നിജ്വാലകളും നിറഞ്ഞ് ജലപ്പരപ്പില്‍ കാണപ്പെട്ടു. അതിതീഷ്ണ ഗന്ധം തട്ടിയിട്ട് ത്രിലോകങ്ങളും മയങ്ങിപ്പോയി. അസുരന്മാര്‍ ഓടി. ദേവന്മാര്‍ ഭയന്നു. വിഷ്ണു ഭീരുത വെളിപ്പെടുത്താതെ സ്വന്തം ഇന്ദ്രിയങ്ങളെ മൂടി. ലോകമാകെ ദഹിച്ചു നശിക്കുമെന്ന നില വന്നു കൂടി.

ഇത്തരുണത്തില്‍ സാഹസികോഗ്രനായ രുദ്രമൂര്‍ത്തി ആ വിഷദ്രാവകം മുഴുവന്‍ വായ്ക്കകത്താക്കി. ഇതു കണ്ട് ഭയവിഹ്വലയായ പാര്‍വ്വതി, ഉദരത്തിലേക്ക് ഇറങ്ങാതിരിക്കാന്‍ ശിവകണ്ഠം ഞെക്കി മുറുക്കി പിടിച്ചു. വായില്‍ നിന്നും പുറത്തേയ്ക്ക് വരാതിരിക്കാന്‍ മഹാവിഷ്ണു വായ് പൊത്തി പിടിച്ചു. മേലോട്ടും കീഴോട്ടും ഗതിമുട്ടിയ വിഷം ശിവകണ്ഠത്തില്‍ നീലച്ഛായയായി പറ്റിപ്പിടിച്ചു. അങ്ങനെ പരമശിവന്‍ “നീലകണ്ഠ” നായിത്തീര്‍ന്നു. വിഷത്തിന്റെ ആവി തട്ടിയ മഹാവിഷ്ണു ‘’നീലവര്‍ണ്ണ‘’നും, ശ്രീപാര്‍വ്വതി ‘’കാളി’‘യുമായി.

ഹിന്ദുക്കളുടെ ഒരു വിശേഷദിവസം. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ദേവാസുരന്മാര്‍ ഒത്തുചേര്‍ന്ന് പാലാഴി കടഞ്ഞപ്പോഴുണ്ടായ കാളകൂടമെന്ന ഭയങ്കര വിഷം ലോകവിനാശം തടയാനായി ശിവന്‍ കുടിച്ചു. അതിനെത്തുടര്‍ന്ന് ശിവനുണ്ടായ ബോധക്ഷയത്തെ സൂചിപ്പിക്കുന്ന ദിനമാണിത്. ശ്രീപരമേശ്വരന്റെ ഈ അദ്ഭുത പ്രവര്‍ത്തി കണ്ട് ദേവ-ദൈത്യ-മാനവര്‍ ശിവനെ പ്രകീര്‍ത്തിച്ചു കൊണ്ട് രാത്രി മുഴുവന്‍ ഉറങ്ങാതെയിരുന്നു. അതിനു ശേഷം കടച്ചില്‍ തുടര്‍ന്നപ്പോള്‍ പാലാഴിയില്‍ നിന്ന്‍ അമൃത് ലഭിച്ചുവെന്നും അത് പാനം ചെയ്ത ദേവന്മാര്‍ ജനാനരമുക്തരായി ആരോഗ്യവും ഓജസ്സും വീണ്ടെടുത്തുവെന്നുമാണ് ഐതിഹ്യം.

ദേഹാഹങ്കാരത്താല്‍ മനസ്സിനും, ബുദ്ധിക്കും ജരാനരകള്‍ ബാധിച്ച മനുഷ്യനെ അതില്‍ നിന്ന് മോചിപ്പിക്കാനായി ഭഗവാന്‍ നല്‍കിയ ദിവ്യജ്ഞാനത്തെ ബുദ്ധിയില്‍ മനനം ചെയ്യുമ്പോള്‍ ദുര്‍വികാരങ്ങള്‍ക്ക് അടിപ്പെട്ട മനസ്സില്‍ നിന്ന് ആദ്യം വിഷം വമിച്ചേക്കാം. എന്നാല്‍ ഭയപ്പെടാതെ അത് ഈശ്വരനില്‍ സമര്‍പ്പിച്ചാല്‍ ഈശ്വരന്‍ അത് സ്വയം സ്വീകരിക്കുന്നു. പിന്നീട് ബുദ്ധിയില്‍ ഉദയം ചെയ്യുന്ന ഈശ്വരീയ ജ്ഞാനത്തിന്റെ അമൃതം മനസ്സിനെ ബാധിച്ച സര്‍വ്വജരാനരകളും നീക്കി, അതിനെ ശക്തമാക്കി ജീവിതം സുഖ- ശാന്തിമയമാക്കുന്നു.

അതുകൊണ്ടു തന്നെ ഇന്നും ശിവഭക്തന്മാര്‍ ദിവസം മുഴുവന്‍ ഉറങ്ങാതെ ഉപവസിച്ച്, രാത്രി ഉറങ്ങാതെ ഈ ദിനത്തില്‍ ശിവപൂജ ചെയ്തുകൊണ്ടിരിക്കുന്നു. ശിവരാത്രിവ്രതം അനുഷ്ഠിക്കുന്നതുകൊണ്ട് മോക്ഷം ലഭിക്കുമെന്ന വിശ്വാസവും പ്രബലമാണ്. പ്രാദേശികമായ ചില വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യയൊട്ടാകെ ശിവരാത്രി ആഘോഷിക്കാറുണ്ട്. കേരളത്തിലെ ആലുവ ശിവരാത്രി പ്രസിദ്ധമാണ്.

ഭൗമനേർരേഖയിൽവരുന്ന_ശിവക്ഷേത്രങ്ങൾ

പുരാതന ഇന്ത്യയിൽ സാറ്റ് ലൈറ്റിനെ വെല്ലും ടെക്‌നോളജി !!! ശിവ അമ്പലങ്ങൾ എല്ലാം നേർരേഖയിൽ''

     ഹിമാലയത്തിലെ കേദർനാഥ് മുതൽ തമിഴ്‌നാട്ടിലെ രാമേശ്വരം വരെയുള്ള പ്രധാന ശിവക്ഷേത്രങ്ങളെല്ലാം ഭൗമ നേർരേഖയിലാണു സ്ഥിതിചെയ്യുന്നത്. ഇതിൽ ചിദംബരത്തിലേയും കാഞ്ചീപുരത്തിലേയും പ്രധാന ശിവക്ഷേത്രങ്ങളും ഈ ഭൗമ നേർ രേഖയായ അക്ഷാംശം 79° E 41’54’ (Longitude)ആണ് സ്ഥിതിചെയ്യുന്നത്.

വിശ്വാസമനുസരിച്ച് പ്രകൃതിയുടെ അടിസ്ഥനപരമായ സവിശേഷതകളായ പഞ്ച ഭൂതങ്ങൾ (ഭൂമി , അഗ്‌നി, വായു, ജലം, ആകാശം, ) പ്രകാരം ഓരോ ക്ഷേത്രങ്ങൾ പരമശിവന്റേതായുണ്ടു. തിരുവാനൈക്കവലിലാണു ജലത്തെ പ്രതിനിധാനം ചെയ്യുന്ന ക്ഷേത്രമുള്ളത്. അതുപോലെ അഗ്‌നിയെ തിരുവാന്നമലൈ ക്ഷേത്രം പ്രതിനിധാനം ചെയ്യുന്നു. വായുവാകട്ടെ കലാഹസ്തിയിലും സ്ഥിതിചെയ്യുന്നു. ഭൂമിയെ പ്രതീകവത്കരിക്കുന്നത് കാഞ്ചിപുരത്താണെങ്കിൽ ആകാശത്തെ ചിദംബരത്തും ക്ഷേത്രങ്ങൾ പ്രതിഷ്ഠിക്കുന്നു.

ഭൗമ സവിശേഷതകൾ

പുരാതനമായ യോഗിക് ശാസ്ത്രമനുസരിച്ചാണു ഈ ക്ഷേത്രങ്ങളുടെ സ്ഥാനം നിർണ്ണയിച്ചിട്ടുള്ളത്. ഒരു ക്ഷേത്രത്തിനു മറ്റൊരു ക്ഷേത്രവുമായി കൃത്യമായ ഒരു നേർരേഖാ അലൈമെന്റുണ്ടു എന്നുള്ളത് ശാസ്ത്രകുതുകികളെ ഞെട്ടിച്ചിരിക്കുകയാണു. ഇങ്ങനെ ചെയ്യുമ്പോൾ, പൂജകൾ നടക്കുമ്പോൾ ആ പ്രദേശം മൊത്തം ശക്തമായിട്ടുള്ള പോസിറ്റീവ് വൈബ്രേഷനുണ്ടാകുമെന്നാണു (കൺസ്ട്രക്ടീവ് ഇന്റർഫറൻസ്) ശാസ്ത്രം പറയുന്നത്. മനുഷ്യന് കാണാൻ സാധിക്കാത്ത ഊർജ്ജത്തിന്റെ വിവിധ രൂപങ്ങളുണ്ടു. അതിൽ മനുഷ്യനു നല്ലതായ പോസിറ്റീവ് വൈബ്രേഷൻ ഇരട്ടി കൊണ്ടുവരാൻ ഈ സ്ഥാനങ്ങൾക്ക് കഴിയും.

മേൽ പറഞ്ഞ എല്ലാ ക്ഷേത്രങ്ങൾക്കും ഏകദേശം ആയിരം വർഷത്തോളം പഴക്കമുള്ളതായി കണക്കാക്കപെടുന്നു. അക്കാലത്ത് ഭൂമിയുടെ മാപ്പ് തന്നെ കൃത്യമായി രേഖപെടുത്താൻ സാധിച്ചിരുന്നില്ല. ഇന്നത്തെ പോലെ സാറ്റ് ലൈറ്റ് ടെക്‌നോളജിയോ , ജി.പി. എസോ അന്ന് ഒരിക്കലും ഉണ്ടായിരിക്കുകയുമില്ല. പിന്നെ എങ്ങിനെ ഇത്ര കിറു കൃത്യമായി അമ്പലങ്ങൾക്ക് സ്ഥാനം കണ്ടെത്തി. അതിനുപിന്നിലെ ശാസ്ത്രം എന്താണു എന്നു നമ്മൾ ഗൗരവപരമായി പഠിക്കേണ്ട വിഷയം തന്നെയാണു.

ഹിമാലയത്തിലെ കേദർനാഥ് ക്ഷേത്രം മുതൽ തമിഴ്‌നാട്ടിലെ രാമേശ്വരം ക്ഷേത്രം വരെ ഏകദേശം 2400 കിലോമീറ്റർ ദൂരമുണ്ടു. ക്ഷേത്രങ്ങളെല്ലാം ഒരു നിശ്ചിത നേർരേഖയിലാണു സ്ഥിതിചെയ്യുന്നത്. ഇവ തമ്മിലുള്ള വ്യത്യാസം ഒരു ഡിഗ്രി പോലുമില്ല എന്നുള്ള വസ്തുത ഭൗമ ശാസ്ത്രഞ്ജരെ പോലും ഞെട്ടിക്കുന്നതാണു.

യോഗിക് ശാസ്ത്രം ആധുനികശാസ്ത്രത്തിനു വഴികാട്ടിയാകും.

ആധുനിക ശാസ്ത്രത്തിന്റെ പ്രത്യേകിച്ചും പാശ്ചാത്യ ശാസ്ത്രത്തിന്റെ അതിപ്രസരം പുരാതന ഇന്തയിൽ നിലനിന്നിരുന്ന യോഗിക് ശാസ്തത്തെ തമസ്‌കരിക്കാൻ ഇടയാക്കിയിട്ടുണ്ട് എന്നതിൽ തർക്കമില്ല. ഇന്നും പുരാതന അമ്പലങ്ങളീലും അതിന്റെ സ്ഥാനം നിർണ്ണയിക്കുന്ന പണ്ഡിതരിലും അതിന്റെ പാഠഭാഗങ്ങൾ ഉണ്ടായേക്കാം. അതെല്ലാം നല്ല രീതിയിൽ അപഗ്രഥിച്ച് സാധാരണ ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചാൽ അത് വരുന്ന തലമുറയ്കും ആധുനിക ശാസ്ത്രത്തിനും വഴികാട്ടിയായേക്കാം. ക്ഷേത്രങ്ങളും അവയുടെ ഭൗമ സ്ഥാനവും താഴെ കൊടുക്കുന്നു.

Lord Siva Temples in India on almost same Longitude

1) Kedarnath – Kedarnath Temple (30.7352° N,    79.0669)
2) Kaleshwaram – Kaleshwara Mukteeshwara swamy Temple (18.8110, 79.9067)
3) Srikalahati – Srikalahasti Temple (13.749802, 79.698410)
4) Kanchipuram – Ekambareswarar Temple (12.847604, 79.699798)
5) Thiruvanaikaval – Jambukeswara Temple (10.853383, 78.705455)
6) Tiruvannamalai – Annamalaiyar Temple (12.231942, 79.067694)
7) Chidambaram – Nataraja Temple (11.399596, 79.693559)
8 ) Rameswaram – Ramanathaswamy Temple(9.2881, 79.3174)

????ശ്രീ ശിവാഷ്ടോത്തര ശതനാമാവലി.????

                 ????

ഓം ശിവായ നമഃ
ഓം മഹേശ്വരായ നമഃ
ഓം ശംഭവേ നമഃ
ഓം പിനാകിനേ നമഃ
ഓം ശശിശേഖരായ നമഃ
ഓം വാമദേവായ നമഃ
ഓം വിരൂപാക്ഷായ നമഃ
ഓം കപര്ദിനേ നമഃ
ഓം നീലലോഹിതായ നമഃ
ഓം ശംകരായ നമഃ (10)
ഓം ശൂലപാണയേ നമഃ
ഓം ഖട്വാംഗിനേ നമഃ
ഓം വിഷ്ണുവല്ലഭായ നമഃ
ഓം ശിപിവിഷ്ടായ നമഃ
ഓം അംബികാനാഥായ നമഃ
ഓം ശ്രീകംഠായ നമഃ
ഓം ഭക്തവത്സലായ നമഃ
ഓം ഭവായ നമഃ
ഓം ശര്വായ നമഃ
ഓം ത്രിലോകേശായ നമഃ (20)
ഓം ശിതികംഠായ നമഃ
ഓം ശിവാപ്രിയായ നമഃ
ഓം ഉഗ്രായ നമഃ
ഓം കപാലിനേ നമഃ
ഓം കൗമാരയേ നമഃ
ഓം അംധകാസുര സൂദനായ നമഃ
ഓം ഗംഗാധരായ നമഃ
ഓം ലലാടാക്ഷായ നമഃ
ഓം കാലകാലായ നമഃ
ഓം കൃപാനിധയേ നമഃ (30)
ഓം ഭീമായ നമഃ
ഓം പരശുഹസ്തായ നമഃ
ഓം മൃഗപാണയേ നമഃ
ഓം ജടാധരായ നമഃ
ഓം ക്തെലാസവാസിനേ നമഃ
ഓം കവചിനേ നമഃ
ഓം കഠോരായ നമഃ
ഓം ത്രിപുരാംതകായ നമഃ
ഓം വൃഷാംകായ നമഃ
ഓം വൃഷഭാരൂഢായ നമഃ (40)
ഓം ഭസ്മോദ്ധൂളിത വിഗ്രഹായ നമഃ
ഓം സാമപ്രിയായ നമഃ 
ഓം സ്വരമയായ നമഃ
ഓം ത്രയീമൂര്തയേ നമഃ
ഓം അനീശ്വരായ നമഃ
ഓം സര്വജ്ഞായ നമഃ
ഓം പരമാത്മനേ നമഃ
ഓം സോമസൂര്യാഗ്നി ലോചനായ നമഃ
ഓം ഹവിഷേ നമഃ
ഓം യജ്ഞമയായ നമഃ (50)
ഓം സോമായ നമഃ
ഓം പംചവക്ത്രായ നമഃ
ഓം സദാശിവായ നമഃ
ഓം വിശ്വേശ്വരായ നമഃ
ഓം വീരഭദ്രായ നമഃ
ഓം ഗണനാഥായ നമഃ
ഓം പ്രജാപതയേ നമഃ
ഓം ഹിരണ്യരേതസേ നമഃ
ഓം ദുര്ധര്ഷായ നമഃ
ഓം ഗിരീശായ നമഃ (60)
ഓം ഗിരിശായ നമഃ
ഓം അനഘായ നമഃ
ഓം ഭുജംഗ ഭൂഷണായ നമഃ
ഓം ഭര്ഗായ നമഃ
ഓം ഗിരിധന്വനേ നമഃ
ഓം ഗിരിപ്രിയായ നമഃ
ഓം കൃത്തിവാസസേ നമഃ
ഓം പുരാരാതയേ നമഃ
ഓം ഭഗവതേ നമഃ 
ഓം പ്രമധാധിപായ നമഃ (70)
ഓം മൃത്യുംജയായ നമഃ
ഓം സൂക്ഷ്മതനവേ നമഃ
ഓം ജഗദ്വ്യാപിനേ നമഃ
ഓം ജഗദ്ഗുരവേ നമഃ
ഓം വ്യോമകേശായ നമഃ
ഓം മഹാസേന ജനകായ നമഃ
ഓം ചാരുവിക്രമായ നമഃ
ഓം രുദ്രായ നമഃ
ഓം ഭൂതപതയേ നമഃ 
ഓം സ്ഥാണവേ നമഃ (80)
ഓം അഹിര്ഭുഥ്ന്യായ നമഃ
ഓം ദിഗംബരായ നമഃ
ഓം അഷ്ടമൂര്തയേ നമഃ
ഓം അനേകാത്മനേ നമഃ
ഓം സ്വാത്ത്വികായ നമഃ
ഓം ശുദ്ധവിഗ്രഹായ നമഃ
ഓം ശാശ്വതായ നമഃ
ഓം ഖംഡപരശവേ നമഃ
ഓം അജായ നമഃ 
ഓം പാശവിമോചകായ നമഃ (90)
ഓം മൃഡായ നമഃ
ഓം പശുപതയേ നമഃ
ഓം ദേവായ നമഃ
ഓം മഹാദേവായ നമഃ
ഓം അവ്യയായ നമഃ
ഓം ഹരയേ നമഃ
ഓം പൂഷദംതഭിദേ നമഃ
ഓം അവ്യഗ്രായ നമഃ
ഓം ദക്ഷാധ്വരഹരായ നമഃ
ഓം ഹരായ നമഃ (100)
ഓം ഭഗനേത്രഭിദേ നമഃ
ഓം അവ്യക്തായ നമഃ
ഓം സഹസ്രാക്ഷായ നമഃ
ഓം സഹസ്രപാദേ നമഃ
ഓം അപപര്ഗപ്രദായ നമഃ
ഓം അനംതായ നമഃ
ഓം താരകായ നമഃ
ഓം പരമേശ്വരായ നമഃ (108)

????❉  കേരളത്തിലെ 111 ശിവാലയങ്ങൾ❉????

111ശിവാലയങ്ങളില്‍ കൂടി ഒരു യാത്ര പോകാം
????????????????????????????????????
1.തൃശ്ശിവപേരൂർ വടക്കുംനാഥക്ഷേത്രം
2.ഉദയമ്പേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം
3.രവീശ്വരം മഹാദേവക്ഷേത്രം
4.ശുചീന്ദ്രം സ്ഥാണുമലയ പെരുമാൾ ക്ഷേത്രം
5.ചൊവ്വാരം ചിദംബരേശ്വര ക്ഷേത്രം
6.പന്നിതടം മാത്തൂർ ശിവക്ഷേത്രം
7.തൃപ്രങ്ങോട്ട് ശിവക്ഷേത്രം
8.മുണ്ടയൂർ ശിവക്ഷേത്രം
9.തിരുമാന്ധാംകുന്ന് മഹാദേവക്ഷേത്രം
10.ചൊവ്വല്ലൂർ ശിവക്ഷേത്രം
11.പനഞ്ചേരി മുടിക്കോട്ട് ശിവക്ഷേത്രം
12.തൃക്കുരട്ടി മഹാദേവക്ഷേത്രം
13.പുരമുണ്ടേക്കാട്ട് മഹാദേവക്ഷേത്രം
14.അവനൂർ ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം
15.കൊല്ലൂർ മൂകാംബിക ക്ഷേത്രം
16.തിരുമംഗലം മഹാദേവക്ഷേത്രം
17.തൃക്കാരിയൂർ മഹാദേവക്ഷേത്രം
18.കുന്നപ്രം കുടപ്പനകുന്ന് മഹാദേവക്ഷേത്രം
19.ശ്രീവെള്ളൂർ പെരുന്തട്ട മഹാദേവക്ഷേത്രം
20.അഷ്ടമംഗലം മഹാദേവക്ഷേത്രം
21.ഐരാണിക്കുളം മഹാദേവക്ഷേത്രം
22.കൈനൂർ മഹാദേവക്ഷേത്രം
23.ഗോകർണ്ണം മഹാബലേശ്വരക്ഷേത്രം
24.എറണാകുളം മഹാദേവക്ഷേത്രം
25.പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രം
26.അടാട്ട് മഹാദേവക്ഷേത്രം
27. നൽപ്പരപ്പിൽ മഹാദേവക്ഷേത്രം
28. ശാസ്തമംഗലം മഹാദേവക്ഷേത്രം
29. പാറാപറമ്പ് മഹാദേവക്ഷേത്രം
30. തൃക്കൂർ മഹാദേവക്ഷേത്രം
31. പനയൂർ പാലൂർ മഹാദേവക്ഷേത്രം
32. വൈറ്റില നെട്ടൂർ മഹാദേവക്ഷേത്രം
33. വൈക്കം മഹാദേവക്ഷേത്രം
34. രാമേശ്വരം മഹാദേവക്ഷേത്രം കൊല്ലം
35.രാമേശ്വരം മഹാദേവക്ഷേത്രം അമരവിള
36. ഏറ്റുമാനൂർ മഹാദേവക്ഷേത്രം
37. എടക്കൊളം കാഞ്ഞിലശേരി മഹാദേവക്ഷേത്രം 
38. ചെമ്മന്തിട്ട മഹാദേവക്ഷേത്രം
39. ആലുവ ശിവക്ഷേത്രം
40.തിരുമിറ്റക്കോട്ട് അഞ്ചുമൂർത്തി ക്ഷേത്രം
41. വേളോർവട്ടം മഹാദേവക്ഷേത്രം
42. കല്ലാറ്റുപുഴ മഹാദേവക്ഷേത്രം
43. തൃക്കുന്ന് മഹാദേവക്ഷേത്രം
44. ചെറുവത്തൂർ മഹാദേവക്ഷേത്രം
45. പൊങ്ങണം മഹാദേവക്ഷേത്രം
46. തൃക്കപാലീശ്വരം മഹാദേവക്ഷേത്രം നിരണം
47. തൃക്കപാലീശ്വരം ശിവക്ഷേത്രം കാടാച്ചിറ
48. തൃക്കപാലീശ്വരം ഇരിങ്ങന്നൂർ ശിവക്ഷേത്രം
49. അവിട്ടത്തൂർ മഹാദേവക്ഷേത്രം
50. പെരുമല പനയന്നാർകാവ് ശിവക്ഷേത്രം
51. ആനന്ദവല്ലീശ്വരം മഹാദേവക്ഷേത്രം
52. കാട്ടകമ്പാല മഹാദേവക്ഷേത്രം
53. പഴയന്നൂർ കൊണ്ടാഴി തൃതം തളി ക്ഷേത്രം
54. പേരകം മഹാദേവക്ഷേത്രം
55. ചക്കംകുളങ്ങര മഹാദേവക്ഷേത്രം
56. വീരാണിമംഗലം മഹാദേവക്ഷേത്രം
57. ചേരാനല്ലൂർ മഹാദേവക്ഷേത്രം
58. മണിയൂർ മഹാദേവക്ഷേത്രം
59. കോഴിക്കോട് തളിക്ഷേത്രം
60. കടുത്തുരുത്തി തളിക്ഷേത്രം 
61. തകീഴ് തളി മഹാദേവക്ഷേത്രം
62. താഴത്തങ്ങാടി തളികോട്ട ക്ഷേത്രം
63. കൊടുങ്ങല്ലൂർ മഹാദേവക്ഷേത്രം
64. ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം
65. തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം
66. പടനായർകുളങ്ങര മഹാദേവക്ഷേത്രം
67. തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം
68. ആലത്തൂർ പൊക്കുന്നി മഹാദേവക്ഷേത്രം
69. കൊട്ടിയൂർ ശിവക്ഷേത്രം
70. തൃപ്പാളൂർ മഹാദേവക്ഷേത്രം
71. പെരുന്തട്ട മഹാദേവക്ഷേത്രം
72. തൃത്താല മഹാദേവക്ഷേത്രം
73. തിരുവാറ്റാ മഹാദേവക്ഷേത്രം
74. വാഴപ്പള്ളി മഹാക്ഷേത്രം
75. ചങ്ങംകുളങ്ങര മഹാദേവക്ഷേത്രം
76. അഞ്ചുമൂർത്തിമംഗലം ക്ഷേത്രം
77. തിരുനക്കര ശിവക്ഷേത്രം
78. അഷ്ടമിച്ചിറ മഹാദേവക്ഷേത്രം
79. പട്ടണക്കാട് മഹാദേവക്ഷേത്രം
80. ഉളിയന്നൂർ മഹാദേവക്ഷേത്രം
81. കിള്ളിക്കുറിശ്ശി മംഗലം മഹാദേവക്ഷേത്രം
82. പുത്തൂർ മഹാദേവക്ഷേത്രം
83. ചെങ്ങന്നൂർ മഹാദേവക്ഷേത്രം
84. സോമേശ്വരം മഹാദേവക്ഷേത്രം
85. വെങ്ങനല്ലൂർ തിരുവിമ്പിലപ്പൻ മഹാശിവക്ഷേത്രം
86. കൊട്ടാരക്കര മഹാദേവക്ഷേത്രം
87. കണ്ടിയൂർ മഹാദേവക്ഷേത്രം
88. പാലയൂർ മഹാദേവക്ഷേത്രം
89. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം
90. നെടുമ്പുര കുലശേഖരനെല്ലൂർ മഹാദേവക്ഷേത്രം
91. മണ്ണൂർ മഹാദേവക്ഷേത്രം
92. തൃശ്ശിലേരി മഹാദേവക്ഷേത്രം
93. ശൃംഗപുരം മഹാദേവക്ഷേത്രം
94. കരിവെള്ളൂർ മഹാദേവക്ഷേത്രം
95. മമ്മിയൂർ മഹാദേവക്ഷേത്രം
96. പറമ്പുന്തളി മഹാദേവക്ഷേത്രം
97. തിരുനാവായ മഹാദേവക്ഷേത്രം
98. കാരിക്കോട് കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം
99. നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രം
100.കോട്ടപ്പുറം മഹാദേവക്ഷേത്രം
101.മുതുവറ മഹാദേവക്ഷേത്രം
102.വെളപ്പായ മഹാദേവക്ഷേത്രം
103.കുന്നത്തളി ശിവക്ഷേത്രം
104.തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം
105.പെരുവനം മഹാദേവക്ഷേത്രം
106.തിരുവാലൂർ മഹാദേവക്ഷേത്രം
107.ചിറയ്ക്കൽ മഹാദേവക്ഷേത്രം
108.കൊടുമ്പൂർ മഹാദേവക്ഷേത്രം.

109.വിളയാൻകോഡ് ശിവക്ഷേത്രം 
110.കുന്നിൻ മതിലകം ക്ഷേത്രം ചെറുതാഴം 
111.നമ്പിയാത്രകൊവ്വൽ പയ്യന്നുർ 

 

ശിവരാത്രി വ്രതം

ശിവരാത്രി വ്രതം എടുക്കുന്നവർ  ശിവരാത്രിയുടെ തലേദിവസം (12-02-2018, തിങ്കളാഴ്ച) വീട് കഴുകി ശുദ്ധിവരുത്തണം.  തലേന്നു രാത്രി അരിയാ ഹാരം പാടില്ല.(ഇത്തവണ ശിവരാത്രി തലേന്നു  സോമവാര പ്രദോഷ വ്രതമാകയാല്‍ ഞായറും  വ്രതം അനുഷ്ടിക്കുന്നത് വളരെ വിശേഷമാണ്.) എന്തെങ്കിലും പാലോ പഴങ്ങളോ മറ്റു ലഘുവായ ആഹാരങ്ങളോ ആകാം . ശിവരാത്രി വ്രതം രണ്ടുരീതിയില്‍ നോല്കാവുന്നതാണ്. ഉപവാസം' , 'ഒരിക്കല്‍' എന്നിങ്ങനെ രണ്ടുരീതിയില്‍ വ്രതം അനുഷ്ടിക്കാം.ആരോഗ്യ സ്ഥിതി  അനുകൂലമായിട്ടുള്ളവര്‍ 'ഉപവാസം' നോല്‍ക്കുകയും  അല്ലാത്തവര്‍ 'ഒരിക്കല്‍' വ്രതം നോല്‍ക്കുകയും  ചെയ്യാവുന്ന താണ്. 'ഒരിക്കല്‍' നോല്‍ക്കുന്നവര്‍ക്ക്   ഒരു നേരം അരി ആഹാരം ആകാം.അത്  ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളനിവേദ്യം  ആകുന്നത് ഉത്തമം. വയര്‍ നിറയെ കഴിക്കാന്‍ പാടില്ല. ശിവരാത്രി വ്രതത്തില്‍ രാത്രി ജാഗരണത്തിനു വളരെ പ്രാധാന്യമുണ്ട്.  രാത്രിയോ പകലോ  ഉറക്കം പാടില്ല. പഞ്ചാക്ഷരീ മന്ത്ര ജപത്തോടുകൂടി ശിവക്ഷേത്രത്തില്‍ തന്നെ സമയം ചിലവഴിക്കുന്നത് അഭികാമ്യം. ക്ഷേത്ര ദര്‍ശനത്തിനു സാധിക്കാ ത്തവര്‍ വീട്ടില്‍ ഇരുന്ന് ശിവപുരാണം,ശിവ സഹസ്ര നാമം, അഷ്ടോത്തരശത നാമ സ്തോത്രം,ശിവ പഞ്ചാക്ഷരീ സ്തോത്രം ,വില്വാഷ്ടകം,ലിംഗാഷ്ടകം മുതലായ ശിവ സ്തോത്രങ്ങള്‍ പാരായണം ചെയ്യുക.  വൈകിട്ട് ക്ഷേത്രത്തില്‍ ശിവന്  അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിയ്ക്കോ വാങ്ങി കുടിക്കാവുന്നതാണ്.( പൂര്‍ണ്ണ ഉപവാസം നോല്‍ക്കുന്നവര്‍ അത് വരേയ്ക്കും ജലപാനം പാടുള്ളതല്ല.) ശിവക്ഷേത്രത്തില്‍ ഇരുന്നും, സോമരേഖ (ശിവന്‍റെ അഭിഷേകജലം ഒഴുകുന്ന വടക്കേ ഓവ്) മുറിയാതെയും (അഥവാ പൂര്‍ണ്ണപ്രദക്ഷിണം വയ്ക്കാതെ) അര്‍ദ്ധപ്രദക്ഷിണം വെച്ചും 'നമ:ശിവായ' എന്ന പഞ്ചാക്ഷരീമന്ത്രമോ 'ഓം'കാര സഹിതമായി 'ഓം നമ:ശിവായ' മന്ത്രമോ അറിയാവുന്ന മറ്റ് മന്ത്രങ്ങളോ പുസ്തകം നോക്കി വായിക്കാവുന്ന അഷ്ടോത്തരമോ മറ്റ് ഇഷ്ടസ്തോത്രങ്ങളോ യഥാശക്തി ജപിക്കാവുന്നതാണ് ( ജപിക്കേണ്ട എല്ലാ സ്തോത്രങ്ങളും വരും ദിവസങ്ങളിൽ ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കും ). ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കാത്തവര്‍ സ്വന്തം വീട്ടിലോ, വിദേശത്ത് ജോലിയുമായി കഴിയുന്നവര്‍ ശരീരവും മനസ്സും ശുദ്ധമാക്കി പഞ്ചാക്ഷരീമന്ത്രം ജപിച്ച് വ്രതം പിടിക്കാവുന്നതാണ്. അര്‍പ്പണമനോഭാവം എന്നത്, എല്ലാത്തിലും വലുതാകുന്നു. വൈകിട്ട് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് ദേവന് അഭിഷേകം ചെയ്ത പാലോ കരിയ്ക്കോ വാങ്ങി കുടിക്കാവുന്നതാണ്. ശിവരാത്രിവ്രതം അനുഷ്ഠാനമായി ആചരിക്കുന്ന പ്രമുഖ ശിവക്ഷേത്രങ്ങളിൽ ശിവരാത്രിവ്രതവും പൂജകളും നടത്തിവരുന്നുണ്ട് , രാത്രി പ്രത്യേക അന്നദാനം നടത്താറുണ്ട്. ശിവരാത്രിയുടെ തൊട്ടടുത്തദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം. ഈ വര്‍ഷത്തെ മഹാശിവരാത്രിയും പ്രദോഷവും ഒന്നിച്ച് വന്നിരിക്കുന്നതിനാല്‍ ഫലം ഇരട്ടിയായിരിക്കും. 
പ്രമുഖ ശിവക്ഷേത്രങ്ങളിൽ ശിവരാത്രിദിവസം വിശേഷ പൂജകളും നടത്തിവരുന്നുണ്ട് , രാത്രി ഋഷഭ വാഹനത്തില്‍ പുറത്തെഴുന്നെള്ളത്ത്,സമൂഹ നാമജപം,യാമ പൂജ,പ്രത്യേക അഭിഷേകങ്ങള്‍ മുതലായവ. ഇവയില്‍ എല്ലാം പങ്കെടുത്ത് ,രാത്രി ഉറക്കം ഒഴിഞ്ഞ്, തൊട്ടടുത്തദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം. പൊതുവേ സര്‍വ്വാഭീഷ്ടസിദ്ധിക്കായി നോല്‍ക്കുന്നമഹാശിവരാത്രി വ്രതം ദീര്‍ഘായുസ്സിന് അത്യുത്തമവും സകല പാപ മോചകവും ആകുന്നു...


ശിവരാത്രിനാളില്‍ പ്രഭാതസ്നാനം കഴിച്ചശേഷം പൂജസാമഗ്രികളൊരുക്കല്‍ ഭസ്മധാരണം നടത്തുക.,മാഹാത്മ്യപാരായണം, ഉപവാസം, ക്ഷേത്രത്തിലോ ഗ്രഹത്തിലോ വച്ച് രാത്രിയിലെ നാലുയാമങ്ങളിലും വിധിപ്രകാരമുള്ള പൂജ,ജാഗരണം ,ബില്വപത്രാചരണം, നാമ സങ്കീര്‍ത്തനം ,അപരാധക്ഷമാപണത്തോടും ആത്മസമര്‍പ്പണത്തോടും കൂടിയ ഉദ്യാപനം, എന്നിവയാണ് വ്രതചടങ്ങുകള്‍.

തുടര്‍ന്ന് ശിവക്ഷേത്രദര്‍ശനം നടത്തുക. പകല്‍ മുഴുവന്‍ ഉപവസിച്ച് ശിവപുരാണം വായിക്കുകയും ശിവമാഹാത്മ്യകഥകള്‍ പറയുകയും കേള്‍ക്കുകയും പഞ്ചാക്ഷരീമന്ത്രം ഓം നമശിവായ ജപിക്കുകയും വേണം. പകലോ രാത്രിയിലോ ഉറങ്ങരുത്. ശിവന് കൂവളത്തിലമാല, കൂവളത്തിലകള്‍കൊണ്ട് അര്‍ച്ചന, ശുദ്ധജലംകൊണ്ടും പാല്‍കൊണ്ടും അഭിഷേകവും ധാരയും തുടങ്ങിയ വഴിപാടുകള്‍ നടത്തുക. ശിവരാത്രിപ്പിറ്റെന്നു കുളിച്ച് തീര്‍ഥക്കരയില്‍ പിതൃബലി ഇട്ടശേഷം പാരണ കഴിച്ച് വ്രതമവസാനിപ്പിക്കാം...ഇനി ശിവ ക്ഷേത്രത്തിൽ വൃതം ആചരിക്കുന്നവർ  ശിവരാത്രി ദിവസം ശിവക്ഷേത്രങ്ങളില്‍ നടത്തുന്ന യാമപൂജ വളരെ വിശേഷപ്പെട്ടതാണ് അതിൽ പങ്കെടുക്കണം ..രാത്രി എട്ടര ,പതിനൊന്ന് ,ഒന്നര,നാല് ,ആറര എന്നീ സമയങ്ങളിലാണ് യാമപൂജ നടത്താറുള്ളത്...ഒരു ശിവരാത്രിയില്‍ അഞ്ചു യാമപൂജകളില്‍ പങ്കെടുത്താല്‍ അത് ആയിരം സോമവാര വൃതം എടുക്കുന്നതിനു തുല്യമാണ് ...രാത്രി , വിശേഷാല്‍ അഭിഷേകം അര്‍ച്ചന .പൂജ എന്നിവയെല്ലാം നടത്തുന്നത് ഇടയ്ക്കവാദ്യത്തോടുകൂടിയാണ് ...എല്ലാ ദുഖങ്ങളും തീര്‍ത്തു ഗൃഹത്തില്‍ ശാന്തിയുണ്ടാവാന്‍ അന്നേദിവസം നാമജപത്തോടെ രാത്രി ഉറങ്ങാതെ ക്ഷേത്രാങ്കണത്തില്‍ കഴിഞ്ഞാല്‍ ഫലം സുനിശ്ചയം...

ശ്രീ പരമേശ്വരന് ശിവരാത്രിദിനം ചെയ്യേണ്ട പ്രധാന വഴിപാടുകളില്‍ ചിലതാണ് മഹാരുദ്രാഭിഷേകം ,ലക്ഷാര്‍ച്ചന,യാമപൂജ ,ദമ്പതിപൂജ തുടങ്ങിയവ... ആദ്ധ്യാത്മികഭൌതിക രോഗ ദുരിതങ്ങളുടെ മോചനത്തിനും ജാതകവശാലുണ്ടാകുന്ന കാലദോഷത്തിനും മറ്റും പരിഹാരമായാണ് മഹാരുദ്രാഭിഷേകം നടത്താറുള്ളത്..... പുഷ്പംകൊണ്ട് ദേവനെ പൂജിച്ച് മന്ത്രാദികളാല്‍ ലക്ഷാര്‍ച്ചന നടത്തിയാല്‍ അഭീഷ്ടസിദ്ധിയുണ്ടാകും...കുടുംബത്തിനും പുത്രകളത്രാധികള്‍ക്കും ക്ഷേമത്തിനും സമൃദ്ധിക്കും ജന്മദുരിതം അകറ്റി മനശാന്തി നേടി ഐക്യത്തോടെ ജീവിതം സമ്പൂര്‍ണ്ണമാക്കുവാന്‍ ഭക്ത്യാദരപൂര്‍വ്വം ചെയ്യുന്ന ഒരു കര്‍മ്മമാണ്‌ ദമ്പതിപൂജ..വിവാഹസങ്കല്‍പ്പത്തില്‍ "ഏക വിംശതികുലോദാരണായ " എന്നാ മന്ത്രത്തില്‍ ഇവര്‍ ഇരുപത്തൊന്നു ജന്മത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരാകട്ടെ എന്നാണു സങ്കല്പം...ദമ്പതിപൂജയ്ക്ക് ഏറ്റവും ശ്രേഷ്ടമായ സ്ഥലം ശ്രീപരമേശ്വരന്‍ പാര്‍വ്വതി സമേധം കുടികൊള്ളുന്ന ക്ഷേത്രമാണ്....ദമ്പതികള്‍ പുതുവസ്ത്രം ധരിക്കുന്നത് ഉത്തമമാണ് ...

ശിവരാത്രി വ്രതം സര്‍വ്വപാപഹരമാണ്. അത് ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് അനുഷ്ഠിക്കുന്നതാണ് ഉത്തമം

 loading...