രചനകൾ


മരിക്കുമ്പോൾ ജീവിക്കുന്നവർ .... : ചെറുകഥ

Reporter: shanil cheruthazham

നാട്ടിൽ ഉത്സവപ്രതീതി ഉയർത്തി ഒരു വീടിനു മുന്നിൽ  പന്തൽ കാണുന്നു .... കോരാട്ടൻ എന്നും കൈക്കോട്ടുപണിക്കു പോകുന്ന വഴി തന്നെയായിരുന്നു അത് ...

"മരണം വരുമൊരുനാൾ മനുജാ"...  ഓർമയിൽ എവിടയോ കേട്ട ഗാനം പോലെ ആ വീടിൻ്റെ അരികിൽനിന്നു കോരട്ടൻ  ഓടി അകന്നു.   ഓടുമ്പോൾ സിനിമയിലെന്നപോലെ വിഡിയോ ബാഗ്രൗണ്ട്  അതും ഫുൾ എച്ച് ഡി ഫ്രെമിൽ ...  

13 ദിവസങ്ങൾക്കുമുമ്പു ആ വീട്ടിൽ നടന്ന മരണം  .... മരണത്തിനു മുമ്പുള്ള ദിനങ്ങളും .... നാലു   ആണ്‍മക്കൾക്കും  ഒരു  പെണ്ണിനും ജീവൻ നൽകിയ  അമ്മ... അമ്മയുടെ അവസാനകാലങ്ങളിൽ ഒരു വീട്ടിൽ രണ്ടു  പുകക്കുഴലുകൾ ... ( ചിലപ്പോൾ രണ്ടിലധികം ). 

സ്വാപ്നത്തിലെന്നപോലെ ഞെട്ടിപ്പോയി കോരാട്ടൻ ...  അഞ്ചു മക്കളുടെയും മുന്നിൽപോയി നാടൻ തെറി  വിളിക്കാൻ തോന്നിയ നിമിഷം ...

 _ അല്ലയോ !@__#!@@!  മക്കളെ..._ മരിച്ചിട്ടാണോടാ തിന്നാൻ കൊടുക്കുന്നെ... 

  അമർഷം ആത്മഗതത്തിലൊഴുക്കി ഉമിത്തീയിൽ നീറുന്ന  മനസ്സുമായി അയാൾ  വീണ്ടും മെല്ലെ  നടന്നു നീങ്ങി. 

ഷനിൽ ചെറുതാഴം 

 


NB : ഈ കഥയിലെ കഥാപാത്രങ്ങൾ തികച്ചും സങ്കല്പികമാണ് , നിങ്ങളുടെ വീട്ടുകാരോ , നാട്ടുകാരോ , ബന്ധുക്കളുമായോ സാമ്യം തോന്നുന്നുവെങ്കിൽ  കഥാകാരന് പങ്കില്ല


loading...