വാര്‍ത്താ വിവരണം

പിലാത്തറയില്‍ ബൈക്കും ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്കേറ്റു

13 December 2017
പിലാത്തറ ടൗണില്‍ ടെമ്പോസ്റ്റാൻഡിനടുത്ത്  ഓട്ടോയും ബൈക്കും ബസ്സും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

പിലാത്തറ: പിലാത്തറ ടൗണില്‍ ടെമ്പോസ്റ്റാൻഡിനടുത്ത്  ഓട്ടോയും ബൈക്കും ബസ്സും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍യാത്രികരായ കെ.വി. നിതിന്‍ (27), ലിന്ദ ലൂയിസ് (21), ഓട്ടോ ഡ്രൈവര്‍ മാത്യു ജോണ്‍ പരിയാരം (51), യാത്രക്കാരായ ടി.എ.കൃഷ്ണന്‍, കെ.ബിനു (47) എന്നിവരെ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.   ചൊവ്വാഴ്ച രാവിലെ എട്ടുമണിക്കാണ് അപകടം. ബൈക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട ഓട്ടോ പയ്യന്നൂരില്‍നിന്ന് മാതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിലിടിക്കുകയായിരുന്നു. ഓട്ടോ പൂര്‍ണമായും തകര്‍ന്നു.



whatsapp
Tags:
loading...