വാര്‍ത്താ വിവരണം

വിളയാങ്കോട് സദാശിവപുരം ക്ഷേത്രോത്സവം

18 December 2017
Reporter: pilathara.com
photo: manoj Indu studio :

പിലാത്തറ: വിളയാങ്കോട് സദാശിവപുരം ശിവക്ഷേത്രത്തിലെ അഞ്ചുദിവസത്തെ കൊടിയേറ്റ ഉത്സവം തുടങ്ങി. ചിറ്റന്നൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍നിന്ന് വാദ്യമേളഘോഷ അകമ്പടിയോടെ കലവറനിറയ്ക്കല്‍ ഘോഷയാത്ര നടന്നു. പാരമ്പര്യ ട്രസ്റ്റി വാരണക്കോട് കൃഷ്ണന്‍ നമ്പൂതിരി, തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന് കുറിയും പവിത്രവും നല്‍കി ആചാര്യവരണം നടത്തി. തുടര്‍ന്ന് തന്ത്രിവര്യന്‍ കൊടിയേറ്റി.

തിങ്കളാഴ്ച രാവിലെ നവക-കലശപൂജയും കലശാഭിഷേകവും നടക്കും. 11.30-ന് അക്ഷരശ്ലോകസദസ്സ്, രാത്രി ഏഴിന് തായമ്പക, 7.30-ന് തിടമ്പുനൃത്തം, 8.30-ന് ഗാനമേള എന്നിവയുണ്ടാകും. 22-ന് ആറാട്ടോടെ സമാപിക്കും.Tags:
loading...