വാര്‍ത്താ വിവരണം

പ്രൈമറി അദ്ധ്യാപക നിയമനം ത്വരിതപ്പെടുത്തണം : കെ എസ് ടി എ മാടായി സബ്ബ്ജില്ല

20 December 2017
Reporter: Ajayan Master
കെ എസ് ടി എ മാടായി സബ്ബ്ജില്ല സമ്മേളനം മാടായി ഗവ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ സംസ്ഥാന വൈസ് പ്രസിഡണ്ട്‌ കെ കെ പ്രകാശൻ ഉത്ഘാടനം ചെയ്യുന്നു.
കെ എസ് ടി എ മാടായി സബ്ബ്ജില്ല സമ്മേളനം മാടായി ഗവ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ സംസ്ഥാന വൈസ് പ്രസിഡണ്ട്‌ കെ കെ പ്രകാശൻ ഉത്ഘാടനം ചെയ്തു. കെ അജയൻ , കെ കെ ശശികുമാർ , എം പി പ്രസന്ന , പി കെ വിശ്വനാഥൻ, വെള്ളൂർ ഗംഗാധരൻ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ദ്രിച്ചത് . ജില്ലാ വൈസ് പ്രസിഡണ്ട്‌ കെ സി സുധീർ സംഘടന റിപ്പോർട്ടും സബ്ജില്ലാ സെക്രട്ടറി കെ മനോജ് കുമാർ സബ്ജില്ലാ സെക്രട്ടറി മനോജ് കുമാർ പ്രവർത്തന റിപ്പോർട്ടും , ട്രഷറർ ഇ സി വിനോദ് കണക്കും അവതരിപ്പിച്ചു . സി എം വേണുഗോപാൽ സപ്ലിമെന്ററി പ്രകാശനവും , ഐ വി ശിവരാമൻ അനുബന്ധ പരിപാടികളുടെ സമ്മാനദാനവും നിർവഹിച്ചു.


Tags: