വാര്‍ത്താ വിവരണം

എൻ.എസ്.എസ് ക്യാമ്പിന് ഹോപ്പിൽ തുടക്കമായി

20 December 2017
Reporter: shanil cheruthazham
Nടട യൂണിറ്റിന്‍റെ സപ്തദിന ക്യാമ്പിന് പിലാത്തറ ഹോപ്പിൽ മാതൃഭൂമി എഡിറ്റർ കെ.വിനോദ് ചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയുന്നു.

പിലാത്തറ: കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി പയ്യന്നൂർ - കൈതപ്രം Nടട യൂണിറ്റിന്‍റെ സപ്തദിന ക്യാമ്പിന് പിലാത്തറ ഹോപ്പിൽ തുടക്കമായി.  മാതൃഭൂമി എഡിറ്റർ കെ.വിനോദ് ചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മകൾ അന്യമാകുന്ന ലോകത്ത് സാഹോദര്യത്തിന്‍റെയും, സഹവർത്തിത്വത്തിന്റെയും നല്ല പാഠങ്ങൾ പകർന്നാണ് ക്യാമ്പിന് തുടക്കം കുറിച്ചത്. 65 മെംബർമാരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പിന്‍റെ ഭാഗമായി വിവിധ സന്നദ്ധ സേവന പ്രവർത്തനങ്ങളാണ് ഹോപ്പിൽ സംഘടിപ്പിക്കുന്നത്. എല്ലാ ദിവസവും വിവിധ കലാപരിപാടികളും അരങ്ങേറും. ഉച്ചക്ക് 3.30ന് ഹോപ്പ് മാനേജിംഗ് ട്രസ്റ്റി KS ജയമോഹൻ പതാക ഉയർത്തിയതോടെയാണ് ഏഴു ദിന ക്യാമ്പിന് തുടക്കം കുറിച്ചത്. ബ്ലോക്ക് പഞ്ചായത്ത് മെംബർ ടി.വി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. CET പയ്യന്നൂർ ചെയർമാൻ അഡ്വ.കെ.കെ. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തിമുന്നോക്ക ക്ഷേമ കോർപ്പറേഷൻ ഡയരക്ടർ കെ.സി. സോമൻ നമ്പ്യാർ, CET വൈസ് പ്രിൻസിപ്പാൾ യേ ജ്ഞശ്വരൻ, ഹോപ്പ് സെന്റർ പ്രസിഡണ്ട്  ഇ. കുഞ്ഞിരാമൻ, വാർഡ് മെംബർ എം. ശുഭ, എം.പി മധുസൂദനൻ , തുടങ്ങിയവർ സംസാരിച്ചു. എം.,വി പ്രദോഷാണ് പ്രോ ഗ്രാം ഓഫീസർ, NSS വോളണ്ടിയർ സെക്രട്ടറി അവിനാഷ് സുരേദ്രൻ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.



whatsapp
Tags:
loading...