വാര്‍ത്താ വിവരണം

സുഖോയ് വിമാനം:വ്യോമസേന വിമാനത്തിനുള്ള തിരച്ചില്‍ അവസാനിപ്പിക്കുന്നു!തുടരണമെന്ന് ബന്ധുക്കള്‍

30 May 2017
pilathara.com

എന്‍ജിന്‍ തകരാറാണ് വിമാനം അപകടത്തില്‍പ്പെ
ടാന്‍ കാരണമെന്നായിരുന്നു വ്യോമസേനയുടെ പ്രാഥമിക നിഗമനം എന്നാല്‍ കത്തിയമര്‍ന്ന വിമാനത്തില്‍ നിന്ന് പൈലറ്റുമാര്‍ ഇജക്ഷന്‍ നടത്തി രക്ഷപ്പെട്ടിട്ടില്ലെന്ന വിവരമാണ് വ്യോമസേന മലയാളി വ്യോമസേനാ ഉദ്യോഗസ്ഥന്‍റെ കുടുംബത്തെ അറിയിച്ചിട്ടുള്ളത്.

അപകടത്തില്‍പ്പെട്ട സുഖോയ് വിമാനത്തിലെ പൈലറ്റുമാരെ കണ്ടെത്തുന്നതുവരെ തിരച്ചില്‍ അവസാനിപ്പിക്കരുതെന്നും, ഇജക്ഷന്‍ നടത്തി പൈലറ്റുമാര്‍ രക്ഷപ്പെട്ടിട്ടുണ്ടാവുമെന്നുമാണ് മലയാളി പൈലറ്റിന്റെ കുടുംബാംഗങ്ങള്‍ വ്യോമസേന അധികൃതര്‍ക്ക് മുമ്ബില്‍ വച്ച ആവശ്യം.

വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിക്കുന്നതായി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും തിരച്ചില്‍ തുടരുന്നത് കൊണ്ട് ഫലമില്ലെന്നാണ് വ്യോമസേനാ വൃത്തങ്ങളില്‍ നിന്നുള്ള വിവരം. എന്നാല്‍ ബ്ലാക് ബോക്സ് ലഭിച്ചതോടെ തിരച്ചില്‍ അവസാനിപ്പിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങിയ 240 സുഖോയ് 30 വിമാനങ്ങളില്‍ ഏഴെണ്ണം ഇതിനകം തന്നെ തകര്‍ന്നുവീണിരുന്നു. സുഖോയ് വിമാനങ്ങള്‍ക്ക് എന്‍ജിന്‍ തകരാറുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അപകടത്തില്‍പ്പെട്ട വിമാനങ്ങളില്‍ നിന്ന് ഇജക്ഷന്‍ നടത്തിയ പൈലറ്റുമാര്‍ പാരച്യൂട്ടില്‍ രക്ഷപ്പെട്ട സംഭവങ്ങള്‍ ഉണ്ടായതാണ് പ്രതീക്ഷയ്ക്ക് വക നല്‍കുന്നത്.

സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തകര്‍ന്നുവീണതെന്ന് ഇന്ത്യന്‍ വ്യോമസേന നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ചൈനീസ് അതിര്‍ത്തിയില്‍ നിന്ന് 172 കിലോമീറ്റര്‍ അകലെയാണ് തേസ്പൂര്‍ വ്യോമസേനാ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങിയ 240 സുഖോയ് 30 യുദ്ധവിമാനങ്ങളില്‍ എട്ടെണ്ണം ഇതിനകം തകര്‍ന്നുവീണിട്ടുണ്ട്.

source: oneindia.com


Tags: