അഭിമുഖം


ജീവിതം വിജയിക്കാനുള്ളതാണ്. ഇതാ തെളിവുമായി ലതിക.

Reporter: ഡോ പി കെ ഭാഗ്യലക്ഷ്മി ടീച്ചർ
മാതമംഗലം തുമ്പത്തടത്തിലെ പി.വി.ലതിക മുണ്ടയാട് ഇൻഡോർസ്റ്റേഡിയത്തിൽ നടന്ന പാരാലിമ്പിക് സംസ്ഥാന മത്സരത്തിലാണ് വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയെടുത്തത്.

 

ചിലനേരം ജീവിതം നമ്മെ വിജയത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോകും. അതിനു നിമിത്തമായി ചില കൈകളോ, ചില വാക്കുകളോ നമ്മെതേടി എത്തും. പാരാലിമ്പിക് മത്സരത്തിൽ വനിതാ പവർലിഫ്റ്റിംഗ് മത്സരത്തിൽ ആദ്യമായി ഒരു വനിത മത്സരിക്കുന്നു. ഒന്നാം സ്ഥാനം നേടുന്നു.  ഈബഹുമതി നേടുന്ന ആദ്യ വനിത എന്ന പദവിക്ക് അർഹയാകുന്നു. കുട്ടിക്കാലത്ത് തന്നെ പോളിയോ ബാധിച്ച് കാലുകൾ തളർന്നു പോയ ലതികയുടെ മനസ്സിനെ തളർത്താൻ പക്ഷെ രോഗത്തിന് കഴിഞ്ഞില്ല. കുടകൾ നിർമ്മിച്ച് വിപണനം നടത്തി കൂലിപ്പണിക്കാരായ അച്ഛനമ്മമാരോടൊപ്പം ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴാണ്  പവർ ലിഫ്റ്റിങ് പാരാലിമ്പിക്സ് വിഭാഗത്തിൽ മത്സരിക്കുന്ന ബഷീർ മത്സരത്തിൽ പങ്കെടുക്കാൻ ലതികയെ ക്ഷണിക്കുന്നത്. വിജയത്തിന്റെ തുടക്കമായിരുന്നു അത്. ഇരുപത്തിയാറാംവയസ്സിൽ അപകടത്തിൽ കാലുകൾ നഷ്ടപ്പെട്ട ബഷീർ മനക്കരുത്തിന്റെയും സഹജീവിസ്നേഹത്തിന്റെയും കരുത്തുറ്റ പ്രതീകമാണ്.വീൽ ചെയറിൽ ഇന്ത്യ മുഴുവൻസഞ്ചരിച്ചിട്ടുള്ള ബഷീർ മറ്റുള്ളവർക്ക് മാതൃകയാവുകയാണ്.

 


 

ജിം ട്രെയിനർ  പുഷ്പജ കാനായിയുടെ പരിശീലനത്തിൽ പരാന്തട്ടയിലാണ് പരിശീലനം നടത്തുന്നത്.  2019  മാർച്ച് മാസം കേരളത്തിൽ കൊല്ലത്തോ അല്ലെങ്കിൽ ഡൽഹിയിലോ ആണ്  പാരാലിമ്പിക് മത്സരത്തിന് വേദിയാകുക. അഭിനന്ദിക്കാം ( 8547932684 Lathika )  വിജയങ്ങൾ പരിശ്രമിക്കുന്നവർക്കും നിശ്ചയദാർഢ്യമുള്ളവർക്കുമുള്ളതാണെന്ന് തെളിയിച്ച് കൊണ്ട് ദേശീയ മത്സരത്തിലേക്കുള്ള തയ്യാറെടുപ്പിലാണ് ലതിക.



loading...