വാര്‍ത്താ വിവരണം

കെ.വി മാഷ്‌ വിട പറഞ്ഞു

21 December 2017
Reporter: Basheer Edat
കെ.വി മാഷ്‌ വിട പറഞ്ഞു : നാഥൻ അദ്ദേഹത്തിന്‍റെ പാരത്രിക ജീവിതം സുഖകരമാക്കിക്കൊടുക്കട്ടേ

കെ.വി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ അന്തരിച്ചു :  മുസ്ലിംലീഗ് നേതാവും സംസ്ഥാന മുസ്ലിംലീഗ്  സെക്രട്ടിയേറ്റ് മെമ്പറുമായ കെ.വി.മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോച്ച്  (21.12.2017 ) ആദരസൂചകമായി തളിപ്പറമ്പ മുനിസിപ്പാലിറ്റിയില്‍ വൈകുന്നേരം 6 മണിവരെ ഹര്‍ത്താല്‍ ആചരിക്കാന്‍ മുസ്ലിംലീഗ് മുനിസിപ്പല്‍ കമ്മിറ്റി ആഹ്വാനം ചെയ്തു.

കെ.വി മാഷ്‌ വിട പറഞ്ഞു :

തളിപ്പറമ്പിൽ നിന്നുദിച്ചയർന്ന് വിദ്യാഭ്യാസ മേഖലയിൽ ഇത്ര കണ്ട്‌ സംഭാവന ചെയ്ത, കാരുണ്യ മേഖലയിൽ അനുപമ മാതൃക രചിച്ച കെ.വി.മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ ഇനിയില്ല.

സർ സയ്യിദ്‌ കോളേജ്‌, ഇൻസ്റ്റിറ്റിയൂട്ട്‌, ഹയർ സെക്കണ്ടറി സ്കൂൾ, കേയീ സാഹിബ്‌ ട്രെയിനിങ്ങ്‌ കോളേജ്‌, സീതി സാഹിബ്‌ ഹയർ സെക്കണ്ടറി സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപക നേതാവെന്ന നിലയിൽ ജീവിതം വിദ്യഭ്യാസ വളർച്ചക്കായി ഉഴിഞ്ഞു വെച്ച മറ്റൊരു വ്യക്തിയെ എളുപ്പത്തിൽ കാണാൻ പറ്റില്ല.

നിലവിൽ വന്ന് ചുരുങ്ങിയ കാലം കൊണ്ട്‌ തന്നെ കേരളത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളോട്‌ കൂടിയ സി.എച്ച്‌ സെന്ററായി തളിപ്പറമ്പ്‌ സി.എച്ച്‌ സെന്ററിനെ ഉയർച്ചയിലേക്കെത്തിച്ചത്‌ അദ്ധെഹത്തിന്റെ പ്രായം തളർത്താത്ത വീര്യം തന്നെയാണു. പ്രായാധിക്യം മൂലം അവശനായിരുന്നിട്ടും ചെറുപ്പക്കാരന്‍റെ ചുറുചുറുക്കോട്‌ കൂടി വിദേശ രാജ്യങ്ങളിൽ നിരന്തരം സന്ദർശിച്ച്‌ സെന്ററിനായി ഫണ്ട്‌ ശേഖരിക്കുന്ന അദ്ദേഹത്തിന്റെ അർപ്പണത്തെ കുറിച്ച്‌ പറയാൻ വാക്കുകളില്ല.

ഇല്ല, ഇനി ആ പതിഞ്ഞ സ്വരത്തിൽ വലിയ സന്ദെശങ്ങളുമായി സംവദിക്കാനെത്തുന്ന കെ.വി മാഷില്ല. നാഥന്‍റെ വിളിക്കുത്തരം നൽകി അദ്ദേഹം യാത്രയാവുമ്പോൾ കണ്ണീരണിഞ്ഞ പ്രാർത്ഥനകൾ മാത്രമേ അർപ്പിക്കാനുള്ളൂ..
നാഥൻ അദ്ദേഹത്തിന്‍റെ പാരത്രിക ജീവിതം സുഖകരമാക്കിക്കൊടുക്കട്ടേ...
ആമീൻ.....

Basheer Edat: May Allah give Magfirat WA Marhamath.. Aameen

Tags:
loading...