വാര്‍ത്താ വിവരണം

മുഹമ്മദ്‌ അഫ്സലിനെ അനുമോദിച്ചു

23 December 2017
Reporter: nithin
അഫ്സലിനെ  ജവഹർബാലജനവേദി ചെറുതാഴം മണ്ഡലം കമ്മിറ്റി അനുമോദിച്ചു
സി.പി ഫുട്ബോൾ (സെറിബ്രൽ പാൾസി )അന്താരാഷ്ട്ര മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ കളിക്കുന്ന പിലാത്തറ ചുമടുതാങ്ങിയിലെ മുഹമ്മദ്‌ അഫ്സലിനെ  ജവഹർബാലജനവേദി ചെറുതാഴം മണ്ഡലം കമ്മിറ്റി അനുമോദിച്ചു. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ സുമേഷ്.പി.വി ഉപഹാരം നൽകി. ചെയർമാൻ വരുൺ കൃഷ്ണൻ , കോ ഓർഡിനേറ്റർ രമേശൻ സി.വി ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡണ്ട് അജേഷ് കുമാർ. എം, അക്ഷയ് കോക്കാട് എന്നിവർ സംബന്ധിച്ചു.


Tags: