വിവരണം അടുക്കള


ചക്ക ചുള്ള അച്ചാർചക്ക ചുള്ള അച്ചാർ  പിലാത്തറ സ്പെഷ്യൽ 

ചക്കച്ചുള ചെറുതായി അരിഞ്ഞ് പാകത്തിന് ഉപ്പും കുറച്ച് വിനാഗിരിയും ചേർത്ത് ഒരു ദിവസം മുഴുവൻ വെക്കുക. കുറച്ച് വറ്റൽമുളക് പാനിൽ വച്ച് ചൂടാക്കി, തണുത്തതിന് ശേഷം ചക്കയിൽ നിന്ന്‌ ഇറങ്ങി വന്ന വെള്ളം ചേർത്ത് അരച്ചെടുക്കുക. പാത്രത്തിൽ നല്ലെണ്ണ ചൂടാക്കി കടുക് ചേർത്ത് പൊട്ടിക്കുക. കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റിയെടുക്കുക. അതിൽ, അരച്ച് വെച്ച മുളക് ചേർത്ത് കുറച്ച് പുളിവെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക..
തിളച്ച് വരുമ്പോൾ കായം, ഉലുവപ്പൊടി ചേർക്കുക. തണുത്തതിന് ശേഷം ചക്ക ചേർത്ത് മിക്സ് ചെയ്തെടുക്കുക.

courtesy : FB Krishithottam


loading...