വാര്‍ത്താ വിവരണം

ആദരസന്ധ്യയോടെ ടൗണ്‍സ്‌ക്വയറില്‍ നടന്ന സര്‍ സയ്യിദ് കോളേജ് പുസ്തകോത്സവം

27 December 2017
Reporter: VTV Mohanan
സമാപനസമ്മേളനവും ആദരസന്ധ്യയും സി.ഡി.എം.ഇ.എ. പ്രസിഡണ്ട് കെ.അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: ആദരസന്ധ്യയോടെ ടൗണ്‍സ്‌ക്വയറില്‍ നടന്ന സര്‍ സയ്യിദ് കോളേജ് പുസ്തകോത്സവം സമാപിച്ചു. സര്‍ സയ്യിദ് കോളേജ് സുവര്‍ണജൂബിലി സാഹിത്യവേദിയാണ് പരിപാടി സംഘടിപ്പിച്ചത്. സമാപനസമ്മേളനവും ആദരസന്ധ്യയും സി.ഡി.എം.ഇ.എ. പ്രസിഡണ്ട് കെ.അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജര്‍ പി.മഹമൂദ് അധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകന്‍ ഷെറി മുഖ്യാതിഥിയായി. തളിപ്പറമ്പ് നഗരസഭ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം, നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ രജനി രമാനന്ദ്, കോളേജ് അലുമ്‌നി അസോസിയേഷന്‍ സെക്രട്ടറി ഷാന്‍ മീരാന്‍, പ്രൊഫ. എ.കെ.സലാം, സുബൈര്‍ സൂപ്പര്‍വിഷന്‍, ഡോ. വി.ടി.വി.മോഹനന്‍, നൗഷാദ് ഇല്യംസ് എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ശേഖര്‍ തളിപ്പറമ്പ്, പി.വി.നാരായണന്‍കുട്ടി മാരാര്‍, മുതിര്‍ന്ന നാടകപ്രവര്‍ത്തകരായ സി.വി.എന്‍.ഇരിണാവ്, പപ്പന്‍ മുറിയാത്തോട് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. സംവിധായകരായ ഷൈജു ഗോവിന്ദ്, ഷറീഫ് ഈസ, റിയാസ് കെ.എം.ആര്‍., ഗായകരായ നിസാം വളക്കൈ, മെഹറുന്നിസ, സിഫ്രാന്‍ നിസാം, ഷാഫി ഖാഫില, എഴുത്തുകാരായ ഷാജി തലോറ, ഹാരിസ് തളിപ്പറമ്പ്, യൂനുസ് ഹൈവേ, സുസ്മിത ബാബു, റീജ മുകുന്ദന്‍, മജീഷ്യന്‍ വി.വി.നാരായണന്; എന്നിവരെ ഉപഹാരം നല്‍കി അനുമോദിച്ചു. നാടന്‍പാട്ട് കലാമേളയും അരങ്ങേറി.Tags:
loading...