കല്യാശ്ശേരി വാര്‍ത്താ വിവരണം

മാടായി റസ്റ്റ്ഹൗസിന് പുതിയ കെട്ടിടം നിർമ്മിക്കും -മന്ത്രി ജി. സുധാകരൻ

22 March 2018
Reporter: OKR

മാടായി റസ്റ്റ്ഹൗസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നിയമസഭയിൽ പറഞ്ഞു. ടി.വി രാജേഷ് എം.എൽ എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.ഏഴിമല നേവൽ അക്കാദമി, മാടായിപ്പാറ, വയലപ്ര - ചുട്ടാട് ടൂറിസം കേന്ദ്രങ്ങൾ, മലനാട് മലമ്പാർ ക്രൂയിസ് ടൂറിസം പദ്ധതി, നിരവധി തീർത്ഥാടകർ എത്തുന്ന മാടായിക്കാവ് എന്നിവയുടെ പ്രാധാന്യം കണക്കിലെടുത്ത് ഇവിടെ എത്തി ചേരുന്നവർക്ക് താമസിക്കുന്നതിനും വിശ്രമിക്കുന്നതിനും പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ എരിപുരത്ത് പ്രവർത്തിച്ചു വരുന്ന മാടായി റസ്റ്റ് ഹൗസ് നവീകരിക്കണമെന്ന് എം.എൽ എ നിയമസഭയിൽ ആവശ്യപ്പെടുകയുണ്ടായി. നിലവിലുള്ള കെട്ടിടം നിലനിർത്തി അറ്റകുറ്റ പ്രവൃത്തികൾ നടത്തിയും, ബാക്കി സ്ഥലത്ത് പുതിയ കെട്ടിടം പണിയുന്നതിനുള്ള എസ്റ്റിമേറ്റ് തയറാക്കി കെട്ടിടം നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
loading...