വിവരണം ഓര്‍മ്മചെപ്പ്


എനിക്ക് ഒരു റേഡിയോ മതി ഞാൻ ഏതെങ്കിലും തെരുവോരത്തു കിടന്നോളാo മക്കളെ വിളിക്കേണ്ട സാറേ

Reporter: Dr.Shahul Hameed

എനിക്ക് ഒരു റേഡിയോ മതി ഞാൻ ഏതെങ്കിലും തെരുവോരത്തു കിടന്നോളാo മക്കളെ വിളിക്കേണ്ട സാറേ...

വെറും റേഡിയോ വാങ്ങി കൊടുത്ത് വഴിയരുകിൽ ഉപേക്ഷിച്ചില്ല . ബാലകൃഷ്ണൻ എന്ന 81 കാരനെ ഹോപ്പ് ഏറ്റെടുത്തു Hope Pilathara. കാലിനു വയ്യാത്ത നിലയിൽ അവശനയായി കണ്ട 81 കാരനെ പോലീസ് ആണ് ഞങ്ങൾക്ക് വിവരം നൽകിയത്. 3 മക്കൾ ഉള്ള പിതാവ് ഒരാൾ ചെന്നൈ ൽ മൊബൈൽ ഫോൺ ഷോപ് നടത്തുന്നു മറ്റൊരാൾ ട്രാവൽ ഏജൻസി നടത്തുന്നു മൂന്നാമത്തെ മകൾ ഭർത്താവോടൊപ്പം ( എയർ ഫോഴ്സ് retd.), മക്കളൊക്കെ നല്ല നിലയിൽ. ഒരു മകന്റെ ഫോൺ നമ്പർ നിർബന്ധിച്ച് അയാളിൽ നിന്നും വാങ്ങി ഒരു മകനെ പോലീസ് വിളിച്ചപ്പോൾ മകന്റെ മറുപടി സൂപ്പർ സാർ ഏതെങ്കിലും വൃദ്ധ സദനത്തിൽ ആക്കിക്കോളൂ , si ചൂടായപ്പോൾ എന്നാൽ സാർ അയാളെ ട്രെയിൻ കയറ്റി ഇങ്ങോട്ട് വിട്ടേക്കു. ഒരു ദയയുമില്ലാത്ത മകന്റെ മറുപടി.  അയാളോട് ഇങ്ങോട്ട് പുറപ്പെടാൻ പറഞ്ഞിട്ട് വന്നില്ലേൽ അവിടെ നിന്ന് പോലീസ് നിങ്ങളെ കൊണ്ട് വന്നോളും എന്ന് പറഞ്ഞപ്പോൾ ആണ് അയാൾ ഇങ്ങോട്ട് പുറപ്പെട്ടത് ആശുപത്രിയിൽ എത്തിയ ബാലകൃഷ്ണൻ എന്ന 81 കാരന്റെ നിസ്സഹായാവസ്ഥ കണ്ടു കൂടെ തന്നെ ഇന്നലെ നിന്ന് .അയാളുടെ ആഗ്രഹം പോലെ ഒരു ഫിലിപ്സ് ന്റെ റേഡിയോ ഒക്കെ വാങ്ങി കൊടുത്തപ്പോൾ അയാളുടെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു. അയാൾക്കു റേഡിയോ മതിയായിരുന്നു മക്കളെ വേണ്ട ചീത്ത പറഞ്ഞു തല്ലുന്ന മക്കളെ അയാൾക്കു വേണ്ടായിരുന്നു. രാത്രി 11 മണിക് അയാളുടെ മകൻ എത്തി .വന്നയുടനെ അച്ഛനെ ചീത്ത വിളിയും കലി തുള്ളലും. ഞാൻ എതിർത്തു പറഞ്ഞപ്പോൾ അയാളുടെ മറുപടി എന്നെ ഇയാൾ മര്യാദ്ക്കൊന്നും നോക്കിയിട്ടില്ല ഞാൻ എന്തിന് ഇയാളെ നോക്കണം. അന്ന് എന്നെ നോക്കാത്തതിന് ഞാൻ കേസ് കൊടുക്കാത്തതാണ് തെറ്റ് എന്ന്..... എന്താല്ലേ മക്കൾ സൂപ്പർ ...
വിടല്ലേ സാറെ എന്നെ എന്നെ അവൻ അടിച്ചു കൊല്ലും സാറേ... എന്ന കരച്ചിൽ ....
ഹോപ്പിൽ ആണുങ്ങളുടെ വാർഡ് ഫുൾ ആയത് കൊണ്ട് തത്കാലം ഹോസ്പിറ്റലിൽ തന്നെയാണ് ആ അച്ഛൻ.. 
രാത്രി 12.40 ന് ആണ് അഡ്മിറ്റ് ചെയ്യിക്കാൻ പറ്റിയത്. 
Anoop Thavara Satheesh Blathur AV കൂടെ തന്നെ ഉണ്ടായിരുന്നു . അനൂപിനെയാണ് ആദ്യം പോലീസ് അറിയിച്ചത് ഈ അച്ഛനെ കുറിച്ച്. 

Report FB : Dr.Shahul Hameed





loading...