വാര്‍ത്താ വിവരണം

പഴയങ്ങാടി പൗരവേദി യാഥാർത്ഥ്യമായി

29 December 2017
Reporter: shanil cheruthazham
ഇബ്രാഹിം വെങ്ങര എന്ന നാടക പ്രതിഭക്ക് നൽകിയ  ആദരം കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് ഡോ ഖദീജ മുംതാസ് നിർവഹിച്ചു.

മാടായിയുടെ സാംസ്കാരികോർജ്ജത്തെ വീണ്ടെടുക്കുക എന്ന ഉദ്ദേശം ലക്ഷ്യമാക്കി ആയിരത്തിൽ അധികംവരുന്ന  പൗരാവലിയെ സാക്ഷിയാക്കി  മാടായിയിലെ സൗഹൃദ കൂട്ടായ്മയായ പഴയങ്ങാടി പൗരവേദി യാഥാർത്ഥ്യമായി. ഇബ്രാഹിം വെങ്ങര എന്ന നാടക പ്രതിഭക്ക് നൽകിയ  മഹത്തായ ആദരമായി മാറി  ചടങ്ങും നാടകാവതരണവും. ഡോ ഖദീജ മുംതാസ്,  ടി.വി.രാജേഷ് എം.എൽ.എ.  കാഞ്ഞങ്ങാട് രാമചന്ദ്രൻ. യഹ്യതളങ്കര തടങ്ങിയവരടങ്ങിയവർ സാന്നിധ്യം വഹിച്ചു. തുടർന്ന് പൗരവേദി അവതരിപ്പിച്ച ബദറുൽ മുനീർ ഹുസ്‌റുൽ ജമാൽ എന്ന നാടകം അരങ്ങേറി.Tags:
loading...