വാര്‍ത്താ വിവരണം

രക്തം ഹൃദയത്തിൽ നിന്നുള്ള സമ്മാനം - മാത്യക ആയി നിഹാല

2 January 2018
Reporter: unni puthoor
തന്‍റെ ആദ്യ രക്തദാനം നടത്തി മാത്യക ആയി നിഹാല ഏഴോം

നന്മയുടെ ചരിത്രം ആവർത്തിക്കപ്പെടുന്നു
          ആദ്യം മലപ്പുറത്ത് നിദ... ഇപ്പോൾ കണ്ണുരിൽ നിഹാല.... പുതുവൽസരദിനത്തിൽ മാടായി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ബ്ലഡ് ഡോണേഷൻ ക്യാമ്പിൽ ബ്ലഡ് കൊടുക്കാൻ തന്‍റെ യൂനിഫോം തടസ്സമാകും എന്ന് കണ്ട് യൂണിഫോം കൈമുട്ട് വരെ തുന്നിളക്കി വന്ന് തന്‍റെ ആദ്യ രക്തദാനം നടത്തി മാത്യക ആയി നിഹാല ഏഴോം.... ആൺകുട്ടികൾ പോലും മാറി നിൽക്കുന്ന സമയത്തു ആണ് നിഹാലയെ പോലെയുള്ള സഹോദരിമാരുടെ ഇത്തരം പ്രവർത്തികൾ മറ്റുള്ളവർക്ക് മാതൃകയാകുന്നു .

        പ്രിയ സോദരീ ഈ നന്മ എന്നും നിലനിൽക്കട്ടെ... ഇങ്ങനെയുള്ള യുവതലമുറ തന്നെയാണ് നാടിന് ആവശ്യം. ഇത് പോലുള്ള മനസ്സ് എല്ലാർക്കും വന്നാൽ നമ്മുടെ സന്നദ്ധ രക്തദാനം എന്നത് എളുപ്പമാവും...

രക്തം ഹൃദയത്തിൽ നിന്നുള്ള സമ്മാനം....
 

മാടായി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ രക്തദാന ക്യാമ്പിൽ നിന്നും

Tags:
loading...