വാര്‍ത്താ വിവരണം

ചെറുതാഴത്ത് പച്ചക്കറിത്തൈ വിതരണം - അഭിമാനമായി കുരുമുളക് സംരക്ഷണസമിതി

3 January 2018
Reporter: shanil Cheruthazham
ലക്ഷ്യം ജൈവകാര്‍ഷിക ഗ്രാമം

പിലാത്തറ: ചെറുതാഴം പഞ്ചായത്തിനെ ജൈവകാര്‍ഷിക ഗ്രാമമാക്കാനുള്ള പദ്ധതി തുടങ്ങി. ഇതിന്‍റെ ഭാഗമായി പച്ചക്കറിത്തൈകളുടെ വിതരണം തുടങ്ങി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. 
പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഭാവതി അധ്യക്ഷതവഹിച്ചു. പി.കുഞ്ഞിക്കണ്ണന്‍, ഇ.വസന്ത, കെ.എം.ശോഭ, എം.ശ്രീധരന്‍, ടി.ടി.സുന്ദരന്‍, കൃഷി ഓഫീസര്‍ പി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്തിലെ കൃഷിയോഗ്യമായ സ്ഥലങ്ങളിലേക്ക് പദ്ധതിക്കായി തൊണ്ണൂറായിരം തൈകളാണ് വിതരണം ചെയ്യുന്നത്. 

കുരുമുളക് സംരക്ഷണസമിതി മികച്ച പ്രോജെക്ടിനുള്ള  2 ലക്ഷം രൂപ സമ്മാന തുകയാണ് ഈ പ്രോജെക്ടിനായി മാറ്റിവച്ചത് . ഇതിന്‍റെ  ഭാഗമായാണ് കുരുമുളക് സംരക്ഷണസമിതി നഴ്‌സറി മുഖേന തയ്യാറാക്കിയ വിവിധയിനം തൈകള്‍ 17 വാര്‍ഡുകളിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നല്‍കും.



whatsapp
Tags:
loading...