വിവരണം കൃഷി


പഴം ജാം എന്തൊരു സ്വാദ് !

Reporter: Pilathara.com

പഴം ജാം ( Banana Jam)

ചേരുവകള്‍ :

പാളയംകോടൻ പഴം - 25 എണ്ണം    (പൂവനും ഉപയോഗിക്കാം )
പഞ്ചസാര - 350g-500gm (പഴത്തിന്‍റെ 
                        മധുരത്തിനനുസരിച്ച്)
ചെറുനാരങ്ങ നീര് - രണ്ടു നാരങ്ങയുടെ 
ഗ്രാമ്പൂ - 10 എണ്ണം
പട്ട -     2 ഇഞ്ച് കഷണം

ഉണ്ടാക്കേണ്ട വിധം

ചെറുതായി വട്ടത്തിൽ മുറിച്ച (1 പഴം to 5-6 pieces ) പഴവും പട്ട നുറുക്കിയതും ഗ്രാമ്പൂവും പഴം മുങ്ങുന്നത്രയും വെള്ളവും ചേർത്തു 15 മിനിറ്റ് കുക്കറിൽ വെയിറ്റ് ഇടാതെ വേവിക്കുക. (വെയിറ്റ്ഇ ട്ടാൽ ചിലപ്പോൾ വെള്ളം പുറത്തേക്ക് വരാൻ ചാൻസ് ഉണ്ട് ). തണുത്തതിനു ശേഷം ജ്യൂസ് ഒന്ന് അരിച്ചു പിഴിഞ്ഞെടുക്കുക. ഒരു ലൈറ്റ് പര്‍പ്പിള്‍ കളർ ആയിരിക്കും ഈ ജ്യൂസ്. അടി കട്ടിയായ ഒരു പാത്രം അടുപ്പിൽ വെച്ചു ഈ ജ്യൂസ് അതിലേക്ക് ഒഴിച്ചു ചെറുനാരങ്ങാ നീരും പഞ്ചസാരയും ഇട്ട് ഇളക്കിക്കൊണ്ടിരിക്കുക. മീഡിയം തീയില്‍ ചെയ്യാൻ ശ്രമിക്കുക . കുറുകുമ്പോൾ നല്ല കളർ ആകുന്നതുകൊണ്ട് വേറെ കളർ ഒന്നും ചേർക്കേണ്ടതില്ല . നൂല്‍ പരുവം ആയാൽ ഇറക്കിവെക്കണം (തണുക്കുമ്പോൾ വീണ്ടും കട്ടിയാകും). നന്നായി തണുത്ത ശേഷം കുപ്പിയിലേക്ക് മാറ്റാം.

കടപ്പാട് : കൃഷിത്തോട്ടം ഗ്രൂപ്പ്



loading...