വിവരണം അടുക്കള


വിഷു സ്പെഷ്യൽ ഉണ്ണി അപ്പം


Reporter: , recipe by: Sujatha Vengara
വിഷുകണികാണാൻ ഉണ്ണി അപ്പം സ്വന്തമായി ഉണ്ടാകാം

ഉണ്ണി അപ്പം.

ചേരുവകൾ :-

പച്ചരി - 1.5 കപ്പ്‌ ( 4 മണിക്കൂറ കുതിർത്തത് വെള്ളം വാർത്ത് വെക്കുക.
ശർക്കര - 3 അച്ച് 
തേങ്ങാ കൊത്തു വറുത്തത് - 1 കപ്പ്‌
പഴുത്ത ചെറുപഴം - 2
ജീരകം ഏലക്കായ് പൊടിച്ചത് - 1 tspoon വീതം
എള്ള് - ആവശ്യത്തിന്
നെയ്യ് - 2tbspn
സോഡാ പൊടി - 1 നുള്ള്
ശർക്കര - 1/2 കപ്പ്‌ വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക.

തയ്യാറാക്കുന്ന വിധം:-

അരി മിക്സിയിൽ പൊടിച്ചെടുക്കുക ഇതിലേക്ക് ശർക്കര പാനി തേങ്ങാ കൊത്തു ജീരകം ഏലക്ക പൊടി സോഡാ പൊടി നെയ്യ് ചേർത്ത് mix ചെയ്തു 1/2hr വെക്കുക. ശേഷം എള്ള് പഴം നല്ലോണം ഉടച്ചു ഇതിലേക്ക് ചേർത്ത് മിക്സ്‌ ചെയ്തു 15 മിനിട്ട് കൂടെ വെക്കുക. ഉണ്ണിയപ്പചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് മാവ് കുഴിയിലും മുക്കാൽ ഭാഗം വീതം ഒഴിക്കുക. ബ്രൌൺ കളർ ആകുമ്പോ മറിചിട്ട് ചെറിയ തീയിൽ വേവിച്ചു എടുക്കുക.


loading...