വാര്‍ത്താ വിവരണം

ലോകത്തിലെ ഏറ്റവും നീളമേറിയ സാലഡിന് ഒരുങ്ങാം

10 January 2018
Reporter: shanil ArchiKites
ജനുവരി 27ന് കണ്ണൂർ മുണ്ടയാട് സ്റ്റേഡിയത്തിൽ നടക്കും
ലിങ്കാ ബുക്ക് ഓഫ് റെക്കോർഡ് ലക്ഷ്യമാക്കി കണ്ണൂരിൽ നടക്കാൻ പോകുന്ന സാലഡ് മേളയുടെ ലോഗേ പ്രകാശനച്ചടങ്ങ് ഇന്ന് കണ്ണൂർ ജില്ലാ പഞ്ചായത്തിൽ 1:30 നടക്കും. മലയാളികൾ അത്ര പരിചിതമല്ലാത്ത സാലഡിന്റെ മേന്മയെക്കുറിച്ച് മനസ്സിലാക്കുന്നതിനും , ദൈനംദിന ഭക്ഷണക്രമത്തിൽ സാലഡിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ഒരു വേദി കൂടിയാണ് എക്സിബിഷൻ. ഇന്ത്യക്കകത്തും പുറത്തും മികച്ച പാചക വിദഗ്ധനായ കണ്ണൂർ സ്വദേശിയായ റാഷിദിന്റെ നേതൃത്വത്തിലാണ് ഇവന്റ് സംഘടിപ്പിക്കുന്നത് അദ്ദേഹം ഇതിനകം നിരവധി പാചകപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Tags: