വാര്‍ത്താ വിവരണം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണം ചെയ്തു

10 January 2018
Reporter: shanil cheruthazham

പിലാത്തറ :മണ്ടൂര്‍ ബസപകടത്തില്‍ മരിച്ച അഞ്ച് പേരുടെ ആശ്രിതരുള്‍പ്പെടെ 166 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ആകെ 38,24,500 രൂപ കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിതരണം  ചെയ്തു. തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിതരണോദ്ഘാടനം നിര്‍വഹിച്ചു. മണ്ടൂര്‍ ബസപകടത്തില്‍ മരിച്ചവരുടെ ആശ്രിതരായ മുംതാസ് പി.പി ഏഴോം (രണ്ടു പേരുടെ ദുരിതാശ്വാസനിധിയായി രണ്ട് ലക്ഷം രൂപ), സുഹലത്ത് മാടായി, റഫീന എം.പി പാപ്പിനിശ്ശേരി, ശാന്ത സി.കെ കണ്ണപുരം (ഓരോ ലക്ഷം വീതം) എന്നിവര്‍ മന്ത്രിയില്‍നിന്ന് ധനസഹായം ഏറ്റുവാങ്ങി. Tags:
loading...