വാര്‍ത്താ വിവരണം

അറിയാം മനസിലാക്കാം ബിസിനസ്സ് - "Izzah" B-CON 2018

11 January 2018
Reporter: shanil Archikites
വിശദാംശങ്ങൾക്കും പേര് രജിസ്‌റ്റർ ചെയ്യുന്നതിനും വിളിക്കൂ +91 97440 08877‬ . ( JC. Bijoy Pilathara ) 94951 05042‬ ( JC KrishnaDas )

ജെ സി ഐ പിലാത്തറയും , ജെസിഎന്റർപ്രെനേഴ്‌സ് ക്ലബ്ബ് സോൺ 19 ന്റെയും സംയുകതാഭിമുഖ്യത്തിൽ പയ്യന്നൂർ വൈശാഖ് ഇന്റർനാഷണൽ ഹോട്ടലിൽ വച്ച് നോർത്ത് മലബാർ ബിസിനസ്സ് സബ്മിറ്റ് നടത്തുന്നു . 

താങ്കൾ ഏതങ്കിലും ബിസിനസ്സ് ചെയ്യുന്നവരാണോ ... അല്ലെങ്കിൽ ബിസിനസ്സ്‌ തുടങ്ങുവാൻ ആഗ്രഹിക്കുന്നവരാണോ ... ജെ സി ഐ പിലാത്തറ താങ്കളെ ക്ഷണിക്കുന്നു .. 
വരൂ ബിസിനസ്സിലെ പ്രഗൽഭരോടൊപ്പം നമുക്ക്‌ ചർച്ച ചെയ്യാം .. നമ്മളുടെ സംശയങ്ങൾക്ക്‌ മറുപടി തേടാം . 2018 ജനുവരി 13 , രാവിലെ 9 മുതൽ പയ്യന്നൂർ വൈശാഖ്‌ ഇന്റർ നാഷണൽ ഹോട്ടൽ. വിശദാംശങ്ങൾക്കും 
പേര് രജിസ്‌റ്റർ ചെയ്യുന്നതിനും വിളിക്കൂ ... +91 97440 08877‬ . ( JC. Bijoy Pilathara )
‭94951 05042‬ ( JC KrishnaDas )

നമ്മുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയും വിവരിച്ചും അന്നേ ദിവസം നിങ്ങളുടെ  കൂടെ ...

  • വഴിയോരത്ത് കച്ചവടം ചെയ്തു വന്ന  തന്‍റെ ഗാര്മെന്റ്സ് ബിസിനസ്സ്  നെറ്റ്‌വർക്ക് മാത്രം ഉപയോഗിച്ച് ചുരുങ്ങിയ കാലത്തിനുള്ളിൽ യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് എക്സ്പോർട്ട്   ചെയ്തു, 200 കോടി ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഒരു സാമ്രാജ്യമാക്കി മാറ്റി സ്വയം തെളിയിച്ച ബാലസുബ്രഹ്മണ്യം, തുറന്ന് കിടക്കുന്ന ഇത്തരം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തേണ്ടത് എങ്ങിനെ എന്ന് നമ്മളോട് പറയും.

 

  • അത് പോലെ എല്ലാവരും ചെയ്യുന്ന പോലെയുള്ള മാർക്കറ്റിൽ വളരെ സാധാരണമായി ലഭിക്കുന്ന ഒരു ടെക്‌നോളജി ഉൽപ്പന്നം അസാധാരണമായി വിൽക്കുന്നത് എങ്ങിനെ എന്ന് 100 ലധികം രാജ്യങ്ങളിൽ തന്റെ സോഫ്റ്റ്‌വെയർ വിപണനം കണ്ടെത്തിയ ഫോറാഡിയാൻ  ടെക്നൊളജിസ് ഫൗണ്ടർ ശ്രീ ഉണ്ണികൃഷ്ണൻ

 

  • നമ്മുടെ ബാങ്കുകളെ നമ്മുടെ ഒരു സുഹൃത്ത് എന്നപോലെ ഇൻവെസ്റ്റിങ് പാർട്ണർ ആക്കുന്നത് എങ്ങിനെ എന്ന് കോർപറേഷൻ ബാങ്കിന്റെ ചീഫ് മാനേജർ ശ്രീ ശ്രീധരൻ  കെ പി

 

  • സ്വപ്നങ്ങളെ  സ്ഥാപനങ്ങൾ ആക്കുവാൻ ഫണ്ട് ഗവൺമെന്റിൽ നിന്നോ ഇൻവെസ്റ്റർസിൽ നിന്നോ  എങ്ങിനെ കണ്ടെത്തണമെന്നും, അതിന്റെ ROI (return on investment) വിഭാവനം ചെയ്യുന്നത് എങ്ങിനെ എന്നും  നിരവധി കൂട്ടായ്മ ബിസിനസ്സ് കളുടെ തലവനായ രവിയേട്ടനും.  

വരൂ പങ്കെടുക്കൂ സ്വപ്‌നങ്ങൾ യാഥാർഥ്യമാകാം , build a better future 



whatsapp
Tags:
loading...