വാര്‍ത്താ വിവരണം

ജന്മനാട്ടിൽ സുധാകര മാരാർക്ക് ആദരവ് നൽകി.

12 January 2018
Reporter: pilathara.com
വാദ്യകലാരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കി സുധാകരമാരാര്‍

മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ വാദ്യ സംഘത്തിലെ  പ്രധാനിയായ സുധാകരൻ മാരാർ 25 വർഷത്തിലധികമായി  വാദ്യകലാ രംഗത്ത് സജീവ സാന്നിധ്യമായ  കടന്നപ്പള്ളി  സ്വദേശിയാണ്. അരങ്ങ് കലാസാഹിത്യവേദിയുടെയും കെ പി കുഞ്ഞി രാമൻ പണിക്കർ വായനശാല & ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കേരള ഫോക്ലോർ അക്കാദമിയുടെ സഹകരണത്തോടെ നടത്തിയ ചടങ്ങിൽ കേരള മുൻ ഡിജിപി കെ ജെ ജോസഫ് , മുൻ ഫോർ ലോർ അക്കാദമി ചെയർമാൻ പ്രൊഫ മുഹമ്മദ് അഹമ്മദ് , ശ്രീ ബാലകൃഷ്ണൻ പ്രസിഡന്റ് കടന്നപ്പള്ളി ഗ്രാമപഞ്ചായത്ത്,  ശ്രീ അജേഷ് കടന്നപ്പള്ളി പ്രസിഡണ്ട് അരങ്ങ് തുമ്പോട്ട, ശ്രീ പി പി ദാമോദരൻ സിപിഐ എമ്മിന്റെ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം, ശ്രീ മുല്ലപ്പള്ളി നാരായണൻ സിപിഐഎം കടന്നപ്പള്ളി സൗത്ത്LC, തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.Tags:
loading...