വാര്‍ത്താ വിവരണം

വിസ്മയത്തുമ്പത്ത് ആയുർവേദം

14 January 2018
Reporter: ഡോ. പി. എം. മധു

പരിയാരം ഗവ.ആയുർവേദ കോളേജ് രജത ജൂബിലിയോടനുബന്ധിച്ച് ഒരുക്കിയ ആയുർ-എക്സ്പോ ആയുർവേദത്തിന്റെ വിസ്മയ ലോകത്തിലേക്കുള്ള ജാലകക്കാഴ്ചയാകുന്നു. ശരീരത്തെക്കുറിച്ചും ഔഷധങ്ങളെക്കുറിച്ചും വിവിധ ചികിത്സകളെക്കുറിച്ചുമെല്ലാമുള്ള ആയുർവേദത്തിലെ സമഗ്ര വിജ്ഞാനം പൊതുജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ കോളേജിന്റെ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ വളരെ ആകർഷകമായ രീതിയിലാണ് തയ്യാറാക്കി വെച്ചിരിക്കുന്നത്.... കൂടാതെ, മെഡിക്കൽ കോളേജ്, ഡെന്റൽ കോളേജ്, ബി.എസ്.എൻ.എൽ, കൃഷി വകുപ്പ് ,മൃഗസംരക്ഷണ വകുപ്പ് തുടങ്ങി നിരവധി സ്ഥാപനങ്ങളും സ്റ്റാളുകളൊരുക്കിയിട്ടുണ്ട്... ജനവരി 19 വരെയാണ് പ്രദർശനം .... എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.Tags:
loading...