വിവരണം അടുക്കള


സ്വാദിഷ്ടമായ ചക്ക കേക്ക്


Reporter: Recepie: Miranda Francis

ചക്ക കേക്ക് (കുക്കര്‍ ചക്ക കേക്ക്)


ആവശ്യമായ സാധനങ്ങള്‍
1.ചക്ക ചുള_ഒന്നര കപ്പ്.(1കപ്പ് മിക്സിയില്‍ വെള്ളം ചേര്‍ക്കാതെ നന്നായി അരച്ചെടുക്കുക ,അര കപ്പ് ചെറുതായി അരിഞ്ഞെടുക്കുക)
2.ഗോതബുപ്പൊടി-ഒന്നര കപ്പ്
3.മുട്ട-4
4. പഞ്ചസാര  -1 കപ്പ് 
5.ബട്ടര്‍ - മുക്കാല്‍ കപ്പ്
6.ഏലയ്ക്കപ്പൊടി - അര ടീ സ്പൂണ്‍ 
7.ബേക്കീങ്ങ് സോഡ- കാല്‍ ടീ  സ്പൂണ്‍ 
8.ബേക്കിങ്ങ് പൗഡര്‍- ഒന്നര ടീ സ്പൂണ്‍
9.കശുവണ്ടി,ചെറി decorate ചെയാന്‍.
മിക്സിയില്‍ 4 മുട്ട അടിച്ച്  പതിപ്പിക്കുക. പഞ്ചസാര ചേര്‍ത്ത്  വീണ്ടും അടിക്കുക. ഇനി ബട്ടര്‍ ചേര്‍ത്ത് അടിക്കുക . ഏലയ്ക്കപ്പൊടി ചേര്‍ത്ത്  ഒന്നുടെ അടിച്ചെടുക്കുക. അതിനു ശേഷം ഒരു പാത്രം എടുത്ത് അതില്‍ ഗോതബുപ്പൊടിയും , ബേക്കിങ്ങ് സോഡയും, ബേക്കിങ്ങ് പൗഡറും അരിപ്പയില്‍ 5 പ്രാവശ്യം ഇടയുക.(ഇങ്ങനെ ചെയുന്നത് ഗോതബുപ്പൊടി നന്നായി soft ആകുവാന്‍ വേണ്ടിയാണ്). ഗോതബുപ്പൊടിയിലേക്ക് അടിച്ചു വെച്ചിരിക്കുന്ന മിശ്രിതം ചേര്‍ത്ത് തവി കൊണ്ട് നന്നായി കൂട്ടുക. ഇതിലേക്ക് അരച്ച ചക്കചുളയും, അരിഞ്ഞ ചക്കയും ചേര്‍ത്ത് നന്നായി ഇളക്കുക. കശുവണ്ടി,ചെറി ചേര്‍ക്കുക . ഇനി  കുക്കര്‍ എടുത്ത് വിസില്‍ ഊരി മാറ്റി വെക്കുക.കുക്കറില്‍ അര ഇന്‍ച് കനത്തില്‍ ഉപ്പ് വിതറി തട്ട് വെച്ച് കുക്കര്‍ അടച്ച്  ചെറിയ തീയില്‍ 15 മിനിറ്റ് ചൂടാക്കണം. (കുക്കര്‍ pre heat ചെയുകയാണ്). ഇതിനു ശേഷം അലുമിനിയം  or സറ്റീല്‍ പാത്രം എടുത്ത് ബട്ടര്‍ പുരട്ടി മെെദപ്പൊടി ലേശം തൂകുക.ഇനി ബാറ്റര്‍ ഒഴിക്കാം.15 മിനിറ്റ് കഴിയുബോള്‍  കുക്കര്‍  തുറന്ന് ബാറ്റര്‍ ഒഴിച്ച പാത്രം കുക്കറിലേക്ക് ഇറക്കി വെച്ച് അടക്കുക. (വിസില്‍ ഇടാന്‍ പാടില്ല) ആദ്യം 3 മിനിറ്റ് high flame ലും 10 മിനിറ്റ medium flame ലും 20 minute low flame ലും വെയ്ക്കണം. ഇടയ്ക്ക് തുറന്ന് നോക്കുവാന്‍ പാടില്ല. 33 മിനിറ്റ് കഴിയുബോള്‍ കുക്കര്‍ തുറന്ന് കേക്ക്  പാകമായോ എന്ന്  നോക്കാം. അതിനു ഈര്‍ക്കില്‍ കൊണ്ട് കുത്തി നോക്കാം. പാകമായിലെകില്‍ 10 or 15 മിനിറ്റ് കൂടി ചെറിയ തീയില്‍ വെയ്ക്കാം . പാകമായാല്‍  തീ അണച്ച് കുക്കര്‍ തുറന്ന് വെക്കുക . നന്നായി തണുത്തതിനു ശേഷം കേക്ക് പുറത്തെടുത്ത് മുറിച്ചെടുക്കാം.Tasty ,softy ,Healthy ചക്ക cake Ready.


loading...