വിവരണം കൃഷി


#തക്കാളിയ്ക്കൊപ്പം

Reporter: Pilathara.com

ക്കാളി പൂവിട്ടു തുടങ്ങുന്നു. ആഴ്ചയിൽ ഒരു തവണ ഫിഷ് അമിനോ ആസിഡ് തളിക്കുക. (മുൻപോസ്റ്റുകൾ നോക്കുക)
ഇലകളിൽ ലിറ്ററിന് മൂന്നുമില്ലിയും ചുവട്ടിൽ അഞ്ചുമില്ലിയും കണക്കിൽ നേർപ്പിച്ചു ഒഴിക്കാം. രാവിലെ തന്നെ പൂക്കൾ നന്നായി തട്ടിക്കൊടുക്കുക. പരാഗണം നടക്കുന്നതിനാണ്. പൂക്കൾ കൊഴിഞ്ഞുപോകുമെന്നു പേടിക്കേണ്ട. കൊഴിഞ്ഞു പോകുന്നത് പരാഗണം നടക്കാത്തവ ആയിരിക്കും.

നല്ല ചൂട് ഉണ്ടെങ്കിൽ പച്ചനെറ്റ് കൊണ്ട് ഷേഡ് കൊടുക്കുന്നത് നല്ലതാണ്. ആഴ്ചയിൽ ഒരു ദിവസം ഒരു സ്പൂൺ ചാരം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിക്കുക. പുളിച്ച കഞ്ഞിവെള്ളത്തിൽ അര അടപ്പു വേപ്പെണ്ണ എമൽഷൻ (വെറും വേപ്പെണ്ണ പോര) ലയിപ്പിച്ചു ഇലകളുടെ അടിയിൽ തളിക്കുക.

phote: Seena Binoy

ഈ ഘട്ടത്തിൽ എന്നും ഇലകളുടെ അടിവശം നോക്കുക. (മുകളിലെയും താഴത്തെയും), ഇലകളുടെ അടിയിൽ കറുപ്പ് നിറമോ തവിട്ടുനിറമോ ഇലകൾക്ക് മുരടിപ്പോ കണ്ടാൽ ഒരു ഗ്രാം വെറ്റബിൾ സൾഫർ ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു തളിക്കുക. 3 -4 ഗ്രാം വെറ്റബിൾ സൾഫർ ലയിപ്പിച്ചു ചുവട്ടിലും ഒഴിക്കാം. അല്ലെങ്കിൽ മൂന്നു ഗ്രാം കോപ്പർ ഓക്സി ക്ളോറൈഡ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു തളിക്കുകയും ചുവടു കുതിർക്കുകയും ചെയ്യുക. തളിക്കുമ്പോൾ ഇലകളുടെ അടിയിൽ വീഴണം.

കടപ്പാട് :ഫേസ്ബുക്ക്



loading...