പഠിപ്പുര


കെ എൽ സി പിലാത്തറയിൽ പ്രവർത്തനമാരംഭിച്ചു.

വിവിധ രാജ്യങ്ങളിലെ ഭാഷകൾ പഠിക്കാനുള്ള വേദിയായ കൈറ്റ്സ് ലാംഗ്വേജ് ക്ലബ് പിലാത്തറയിൽ പ്രവർത്തനമാരംഭിച്ചു . ഓൺലൈൻ ആയും , ഓഫ്‌ലൈൻ ആയും ഭാഷ പഠിക്കാനുള്ള സാഹചര്യമാണ്  കെ എൽ സി ഭാഷാപഠന സഹായിലൂടെ  ഒരുക്കുന്നത്.  ആദ്യ ഘട്ടത്തിൽ കേരളത്തിലെ  6 ഓളം സ്കൂളിലും, ചുരുക്കം കോളേജിലും ആയാണ് പ്രവർത്തനം ആരംഭിച്ചത് . ഒന്നാം ഘട്ടം വിജയമായി പൂർത്തിയാക്കിയ  460 ഓളം പഠിതാക്കൾ ഇന്ന് ഇംഗ്ലീഷ് ക്ലബിന് നിലവിൽ ഉണ്ട് . 

രണ്ടാം ഘട്ട പ്രവർത്തനത്തിൽ ആന്ധ്രാപ്രദേശ്, ഹൈദരാബാദ് , ബാംഗ്ളൂർ , കേരളം  തുടങ്ങിയ സ്ഥലങ്ങളിലെ  അദ്ധ്യാപകർ ആണ്  ഓൺലൈൻ ക്‌ളാസുകൾ കൈകാര്യം ചെയുക .  ഐ ഇ എൽ ടി എസ് പഠനവും , മറ്റു രാജ്യങ്ങളിൽ പോകുന്നവർക്കായുള്ള ഭാഷാ  ക്രാഷ്  കോഴ്സുകളും പിലാത്തറ സെന്ററിൽ നിന്ന് പഠിക്കാവുന്നതാണ് .   കെ എൽ സി മാസ്റ്റർ ട്രെയിനർ രാജേഷിന്റെ അഭിപ്രായത്തിൽ ഒരു വ്യക്തിക്ക് 5 - ൽ അധികം ഭാഷകൾ ചുരുങ്ങിയത് കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടെങ്കിൽ ജീവിത വിജയവും , ആത്മവിശ്വാസവും ഉയർത്താൻ കഴിയും എന്നാണ്.  വിദേശ ജീവിതത്തിൽനിന്നും  അനേകം ഭാഷ പഠനത്തിന് വഴിയൊരുക്കി. ഈ പരിചയത്തിൽ നിന്നാണ് സുഹൃത്തുക്കളുമായി ചേർന്ന്  ടെക്നോളോജി അധിഷ്ഠിതമായ  കെ എൽ സി യുടെ രൂപീകരണം ഉണ്ടായത്.  ഇന്ന് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ജോലിയെടുക്കുന്ന നിരവധിപേരാണ് കെ എൽ സിക്കു  മുതൽക്കൂട്ട് . പഠിച്ചിറങ്ങിയവരിൽ നിന്നും റഫറൻസ് വഴിയാണ് ഓൺലൈൻ ക്ലാസിലേക്കു പഠിതാക്കൾ രജിസ്റ്റർ ചെയുന്നത്. ടെക്നോളജി ഉപയോഗിക്കാൻ ബുദ്ധിമുട്ടുളവർക്കു  വാട്സ് ആപ്പ് വഴിയുള്ള ഫുൾ ടൈം പഠനവും ലഭ്യമാണ്. 

കെ എൽ സി വഴി കോഴ്‌സ്‌ പഠിച്ചിറങ്ങിയാലും ക്ലബ് മെമ്പർഷിപ്പ് എടുക്കുന്ന വിദ്യാർത്ഥികൾക്ക്  ആദ്യ 6 മാസക്കാലം എല്ലാ വീക്ക്എൻഡിലും  ഫോൺ വഴി സംസാരിച്ചു സ്കിൽ വർധിപ്പിക്കും.  മടികൂടാതെ  സംസാരിക്കാൻ ഉള്ള അവസരമാണ് ഭാഷാപഠനത്തിൽ കൈറ്റ്സ് ലാംഗ്വേജ് ക്ലബ് ഒരുക്കുന്നത്. ഒരു ലാംഗ്വേജ് പഠിച്ചു കഴിഞ്ഞാൽ മറ്റു ഭാഷാ പഠനത്തിന് ഡിസ്‌കൗണ്ട് കൂപ്പൺ ലഭ്യമാകും, റിസോർട് സ്റ്റേ വിത്ത് ലാംഗ്വേജ് ട്രെയിനിങ് , ക്ലബ്  സ്റ്റുഡന്റസ്  ഗെറ്റ് ടുഗതർ,  കെ എൽ സി ട്രെയിനർ ക്ലബ്  തുടങ്ങി  മറ്റു നിരവധി അവസരങ്ങളും കെ എൽ സി ക്ലബ് മെമ്പർഷിപ്പ് വഴി ലഭിക്കും. 

കൂടുതൽ വിവരങ്ങൾക്കു  വിളിക്കാം : 9061670777 , 04972802790

https://www.facebook.com/kiteslanguageclub


 loading...