വാര്‍ത്താ വിവരണം

ചെറുതാഴത്തെ മുതിർന്ന കർഷക നേതാവ് സ: വയക്കോടൻ ഗോവിന്ദൻ അന്തരിച്ചു.

16 January 2018
Reporter: badarudeen mandoor

മണ്ടൂർ: ചെറുതാഴത്തെ മുതിർന്ന കർഷക നേതാവ് സ: വയക്കോടൻ ഗോവിന്ദൻ (91) അന്തരിച്ചു. ചെറുതാഴത്തെ ആദ്യ പാർട്ടി സെൽ അംഗമായിരുന്നു. അവിഭക്ത ചെറുതാഴം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ഇപ്പോൾ ചെറുതാഴം ലോക്കലിലെ തലക്കോടത്ത് ബ്രാഞ്ച് അംഗമാണ്. ഭാര്യ തെക്കടവൻ കല്ലത്ത് നാരായണി .മക്കൾ: ബാലകൃഷ്ണൻ ,ശ്രീധരൻ, ബാലാമണി, ചന്ദ്രൻ (ബഹറിൻ) സുധ മരുമക്കൾ: സരസ്വതി, കണ്ണൻ ( മാതമംഗലം) ഉഷ  നാരായണൻ (ബഹറിൻ ) സഹോദരങ്ങൾ: കാർത്ത്യായനി, പരേതരായ തമ്പായി, പാട്ടി,  ലക്ഷ്മി, കൃഷ്ണൻ  11 മണി മുതൽ മണ്ടൂർ പൊതുജന വായനശാലയിൽ പൊതുദർശനം. സംസ്കാരം ഉച്ചക്ക് 1 മണിക്ക് മണ്ടൂർ പൊതുശ്മശാനത്തിൽ



whatsapp
Tags:
loading...