വാര്‍ത്താ വിവരണം

ജെസി ഐ സ്നേഹാദരം 2018

16 January 2018
Reporter: shanil Cheruthazham

ജെ സി ഐ പിലാത്തറ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങു ന്യൂ ഇന്ത്യ റസ്റ്ററന്‍റ് പിലാത്തറയിൽ നടന്ന ചടങ്ങിൽ 2010 ൽ പിലാത്തറയിൽ ജെസി ഐ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പയ്യന്നൂർ ജെസ്സിയുടെ മുൻ പ്രസിഡണ്ട് പി എൻ സുനിൽനെ ആദരിച്ചു. സാമൂഹ്യ പ്രവർത്തകനായ പിലാത്തറ ജെസിഐ മെമ്പർ ഉണ്ണി പുത്തൂരിനെ വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം നൽകി. പ്രണവ് ആർച്ചി കൈറ്റ്സ് , നിതിൻ മാസ്കോ , കൃഷ്ണദാസ് പയ്യന്നുർ തുടങ്ങിയവരെ 2017 വർഷം പിലാത്തറ ജെ സി ഐ ക്കു നൽകിയ സമഗ്ര സംഭവന കണക്കിലെടുത്തു അംഗീകാരം നൽകി. ജെസിഐ പിലാത്തറ നടത്തിയ തപാൽ കവിതാ രചനയിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്കൂൾ വിദ്യാർത്ഥിനിയായ നിഹ എ കെ അനുമോദനം നൽകി.Tags:
loading...