വാര്‍ത്താ വിവരണം

സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്ക്കാരം ഗോകുൽ രാജിന്

19 January 2018
Reporter: shanil cheruthazham

സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്ക്കാരം.... നമ്മുടെ പൊന്നോമന ഗോകുൽ രാജിന്.....

വനിതാ ശിശു ക്ഷേമ വകുപ്പിന്റെ കീഴിൽ ഉള്ള ഈ പുരസ്കാരം കാസർഗോഡ് ജില്ലയെ പ്രധിനിധീകരിച്ചാണ് ഗോകുലിനെ  തേടി എത്തിയത്. 12 ആം ക്ലസ് വരെ ഉള്ള മികച്ച കഴിവുള്ള കുട്ടികൾക്ക് ജില്ല അടിസ്ഥാനത്തിൽ നൽകിവരുന്ന ഈ പുരസ്ക്കാരം കേരളത്തിലെ മികച്ച 14 കുട്ടികൾക്ക് നൽകി വരുന്നു.

22 നു തിരുവനന്തപുരത്തു വച്ച് നടക്കുന്ന ചടങ്ങിൽ ഗോകുൽ പുരസ്‌കാരം ഏറ്റു വാങ്ങും. 

കുഞ്ഞിമംഗലം സ്വദേശിയായ പ്രജിത്ത് ആണ് ഫ്ളവേഴ്സ് ടിവി  കോമഡി ഉത്സവം പ്രോഗ്രാം വഴി ഗോകുൽ രാജിന്റെ കലാപാടവം പുറത്തറിയിച്ചത്. ഈ പ്രോഗ്രാം വഴി ജയസൂര്യയുടെ പടത്തിൽ ഗോകുൽ ഒരു ഗാനം പാടിക്കഴിഞ്ഞു. ഇപ്പോൾ ഗാനമേള വേദികളിൽ സജീവമാണ് ജന്മനാ കാഴ്ചയില്ലാത്ത ഗോകുൽരാജ്Tags:
loading...