വാര്‍ത്താ വിവരണം

കണ്ണൂർ ജില്ലയിൽ എബിവിപി പ്രവർത്തകൻ വെട്ടേറ്റുമരിച്ചു

19 January 2018
Reporter: pilathara.com

കണ്ണൂർ കണ്ണവത്ത് ആർഎസ് പ്രവർത്തകനെ വെട്ടിക്കൊന്നു. ഗവ. ഐടിഐ വിദ്യാർഥി എബിവിപി പ്രവർത്തകൻ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്യാംപ്രസാദ് (24) വെട്ടേറ്റു മരിച്ചത് 
ബൈക്കിൽ വന്ന ശ്യാം പ്രസാദിനെ പിൻതുടർന്നു കറുത്ത കാറിലെത്തിയ മുഖംമൂടി സംഘമാണ് ആക്രമിച്ചത്. തലശ്ശേരി– കൊട്ടിയൂർ റോഡിൽ നെടുംപൊയിലിനു  സമീപം കൊമ്മേരി ഗവ. ആടു വളർത്തു കേന്ദ്രത്തിനു സമീപമാണു സംഭവം. 
വെട്ടു കൊണ്ട് ഓടിയ ശ്യാംപ്രസാദ് സമീപത്തെ വീട്ടിൽ കയറാൻ ശ്രമിച്ചപ്പോൾ വരാന്തയിൽ വെട്ടി വീഴ്ത്തുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെയാണു മരണം.  Tags:
loading...