വിവരണം അടുക്കള


മാഗി ബോള


Reporter: Maneesha kamaljith


ചേരുവകള്‍


മാഗി-1  പേക്ക്
ഉള്ളി -1/2 കഷ്ണം
പച്ചമുളക്-3
തക്കാളി-1
മൈദ-6 ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ-ആവിശ്യത്തിന്
മല്ലി-ആവിശ്യത്തിന്
കറിവേപ്പില-ആവിശ്യത്തിന്
ഉപ്പ്-ആവിശ്യത്തിന്


തയ്യാറാക്കും വിധം


ആദ്യം മാഗി 2 കഷ്ണം ആക്കുക അതിനു ശേഷം  നന്നായി വേവിച്ച് എടുക്കുക.വേവിച്ചെടുത്ത മാഗി ചൂടാറിയതിനു ശേഷം അതിലേക്ക് മൈദപ്പൊടി ചേര്‍ക്കുക.ഈ ചേരുവ നന്നായി യോജിപ്പിക്കുക.അരിഞ്ഞുവെച്ച ഉള്ളി , തക്കാളി, പച്ചമുളക് എന്നിവ ഇതിലേക്ക് ചേര്‍ക്കുക.എന്നിട്ട് നന്നായി യോജിപ്പിക്കുക.ആവിശ്യത്തിന് ഉപ്പ് ചേര്‍ക്കാന്‍ മറക്കരുത്.ഈ ചേരുവ 5 മിനിറ്റ് മൂടി വയ്ക്കുക.ശേഷം കൈയില്‍ വച്ച് പരത്തി (കൈയില്‍ അല്‍പ്പം വെളിച്ചെണ്ണ പുരട്ടുന്നത് നന്നായിരിക്കും)വെളിച്ചെണ്ണയില്‍ മുക്കിപ്പൊരിച്ചെടുക്കാം.


loading...