വാര്‍ത്താ വിവരണം

രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്

22 January 2018
Reporter: Sreegesh.TT
ഡോ.എസ്.എൽ.പി ഉമർ ഫാറൂഖ് ക്ലാസ്സെടുക്കുന്നു
കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം വിദ്യാവേദി സംഘടിപ്പിക്കുന്ന രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് വായനശാലാ ഹാളിൽ നടന്നു. "കുട്ടികളുടെ സ്വഭാവരൂപീകരണവും പഠനപ്രക്രിയയും - രക്ഷിതാക്കളുടെ പങ്ക്" എന്ന വിഷയത്തിൽ കൺസൾട്ടന്റ് സൈക്കോളജിസ്റ്റും ചൈൽഡ് വെൽഫേർ കമ്മിറ്റി അംഗവുമായ ഡോ.ഉമർ ഫാറൂഖ്.എസ്.എൽ.പി ക്ലാസ്സെടുത്തു. സി.വി.ശശികുമാർ, എ.ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.


Tags:
loading...