വാര്‍ത്താ വിവരണം

എക്സാം സ്ട്രെസ്  ട്രെയിനിങ് പ്രോഗ്രാം, ഇനി പരീക്ഷയെ പേടിക്കേണ്ട .... !

26 January 2018
Reporter: pilathara.com
ഇനി പരീക്ഷയെ പേടിക്കേണ്ട .... !

എക്സാം സ്‌ട്രെസ് പരിഹാരവുമായി ജെ സി ഐ പിലാത്തറയുടെ സഹകരണത്തോടെ അർച്ചി കൈറ്റ്സ്  എഡ്യൂക്കേഷൻ പിലാത്തറ കുഞ്ഞിമംഗലം എസ്  എൽ സി ബാച്ചിലെ 300 ഓളം വരുന്ന കുട്ടികൾക്ക് 2 മണിക്കൂർ ദൈർഘ്യമുള്ള   3 ബാച്ചുകളിലായി എക്സാം സ്ട്രെസ്  ട്രെയിനിങ് പ്രോഗ്രാം നടത്തി .  അകാലത്തിൽ മരണപ്പെട്ട പൂർവ്വ വിദ്യാർത്ഥി മഹേഷ് കുഞ്ഞിമംഗലത്തിന്‍റെ ഓർമ്മക്ക് മുന്നിൽ മൗന പ്രാർത്ഥനയോടെ നടത്തിയ ചടങ്ങിൽ ജെസിഐ പിലാത്തറ പ്രസിഡണ്ട് ബിജോയ് സ്വാഗതവും, അബ്ദുല്ല മാസ്റ്റർ ഉത്ഘാടനം ചെയ്തു,  സഞ്ജീവ് മണ്ടൂർ നന്ദിയും കൃഷ്ണദാസ് , രാജീവ് ക്രീയേറ്റീവ് , തുടങ്ങിയവർ സംസാരിച്ചു. മുൻ വർഷങ്ങളിൽ നടത്തിയ ക്ലാസുകൾ വിജയശതമാനം കൂട്ടാനും , കുട്ടികളിൽ ലക്ഷ്യബോധത്തോടെ പരീക്ഷയെ നേരിടുന്നതിനൊപ്പം  സ്കൂളിന്‍റെ ഗ്രേഡിങ്ങും വർധിപ്പിക്കാൻ സാധിച്ചതായി കുഞ്ഞിമംഗലം സ്കൂൾ പ്രധാനാദ്ധ്യാപകൻ ആയ അബ്ദുല്ല മാസ്റ്റർ പറഞ്ഞു.ക്ലാസുകൾ ഷനിൽ , ടോണി തോമസ് കൈകാര്യം ചെയ്തു.   കഴിഞ്ഞ വർഷം ജെസിയുടെയും അർച്ചികൈറ്റ്സ്ന്‍റെ നേതൃത്വത്തിൽ  2000 ത്തോളം  വിദ്യാർത്ഥികൾക്ക് എക്സാം സ്ട്രെസ് ക്ലാസുകൾ നടത്തിയിരുന്നു. Tags:
loading...