വാര്‍ത്താ വിവരണം

3 മിനുട്ടിന്‍റെ ഭാഗ്യത്തിൽ ആശ്വസിച്ചു മണ്ടൂർ പള്ളി കമ്മറ്റി

28 January 2018
Reporter: shanil Cheruthazham
അപകടത്തിൽ പെട്ട ലോറി പള്ളിയുടെ മതിലിൽ ഇടിച്ചു 2 തവണ മറിഞ്ഞു .

വാഹനങ്ങളുടെ മരണപ്പാച്ചിൽ '28 - 1 - 2018 ന് വെളുപ്പിന് മണ്ടൂരിൽ നടന്ന 2 അപകടങ്ങൾ .പള്ളിയുടെയും പള്ളിക്കൂടത്തിന്‍റെയും മതിലുകൾ തകർത്തപ്പോൾ ''

പിലാത്തറ - പാപ്പിനിശ്ശേരി കെ എസ്  ടി പി റോഡിൽ അപകടങ്ങൾ തുടർക്കഥയാണ്. ഇതിനകം 10 ലധികം മരണങ്ങളും , നിരവധിപേർക്ക് പരിക്കേറ്റുകയും ചെയ്തിട്ടുണ്ട്. ശാസ്തീയമല്ലാത്ത  സ്പീഡ് ബ്രയ്ക്കർ ആണ് അപകടത്തിന് കാരണമാകുന്നതെന്ന് നാട്ടുകാർ പറയുന്നു . രാത്രി സ്പീഡ് ബ്രയ്ക്കർ മാറ്റി വെക്കാത്തതും  രാത്രി അപകട നിരക്ക് കുത്തന്നെ കൂടാനും ഒരു കാരണമാണ്. നിരവധി അപകടത്തെ തുടർന്ന് തകർന്ന സ്പീഡ്   ബ്രയ്ക്കർ  പലസ്ഥലങ്ങളിലുമായി കല്ലിന്റെയും മറ്റും സഹായത്തോടെയാണ് വയ്ക്കുന്നത് എന്നതും കൗതുകമാണ്. 

മണ്ടൂരിലെ 25 കുട്ടികളേയും കൊണ്ട് സർഗ്ഗാലയ ജില്ലാതല മത്സരത്തിന് പോയി തിരിച്ചു വരുന്നത് അപകടം നടന്നു 3 മിനുട്ടിന് ശേഷമാണ് ( രാതി 1 മണി ). താവം ഉണ്ടായ ബ്ലോക്കിൽ പെട്ട് വാഹനം  താമസിച്ചതിൽ ആശ്വസിക്കുകയാണ് ഉസ്താതും കുട്ടികളുടെ രക്ഷിതാക്കളും , ഇരിക്കൂർ  അപകടത്തെക്കാൾ ഭീകരമായെന്നെ എന്ന് ബദറുദീൻ മണ്ടൂർ അഭിപ്രായപ്പെട്ടു . അദ്ദേഹത്തിന്‍റെ കുട്ടിയും ഈ സംഘത്തിൽ ഉണ്ടായിരുന്നു.  

രാവിലെ 5  മണി  മുതൽ സജീവമായി ആൾകാർ കൂടുന്ന മണ്ടൂർ പള്ളിയിൽ  മദ്രസയിലേക്ക്  കുട്ടികൾ എത്തി തുടങ്ങാത്തത്തും ആശ്വാസകരമാണ് . എന്നാൽ സമീപവാസികൾ നിരന്തരമായ അപകടത്തിൽ ഭീതിയിലുമാണ്.  

മണ്ടൂർ സ്കൂൾ മതിലിലിടിച്ച വാഹനം

Tags:
loading...