വിവരണം അടുക്കള


കൊതിയൂറും വട്ടയപ്പം


Reporter: / Food Recipe : Sneha Ratheesh

വട്ടയപ്പം
----------

പച്ചരി - 1 ഗ്ലാസ്‌
തേങ്ങ - ഒരു മുറി
പഞ്ചസ്സാര ആവശ്യാനുസരണം
യീസ്റ്റ് - ഒരു നുള്ള്
ജീരകം - ഒരു നുള്ള്
ഏലയ്ക്ക - 1-2 എണ്ണം

Preparation: 


അരി കുതിർത്ത് അല്പ്പം മാത്രം വെള്ളം ചേർത്ത് അരയ്ക്കുക.

അരിമാവ് 2 സ്പൂൺ മാറ്റിവച്ചു , ബാക്കി ഉള്ളതിൽ തേങ്ങ ചിരകിയതും ജീരകവും
ഏലയ്ക്കാപ്പൊടിയും ചേർത്ത് അരയ്ക്കുക.


അരച്ച മാവിൽ ഇഷ്ടമുള്ള മധുരത്തിനനുസരിച്ചു പഞ്ചസ്സാര ചേർക്കുക

2 സ്പൂൺ മാവ് മാറ്റി വച്ചതിൽ അല്പം വെള്ളം ചേർത്ത് നന്നായി അയവു വരുത്തുക
ഈ കൂട്ട് ചെറു തീയിൽ വച്ച് കുറുക്കുക . ഇത് തണുക്കുമ്പോൾ മാവിൽ ചേർക്കുക .

1 സ്പൂൺ ചെറു ചൂടുവെള്ളത്തിൽ അല്പം പഞ്ചസാരയും യീസ്റ്റും ചേർത്ത് പൊങ്ങുമ്പോൾ
അതും മാവിൽ ചേർക്കുക.

6 മണിക്കൂറോളമാകുമ്പോൾ മാവ് പൊങ്ങിയിട്ടുണ്ടാകും , പതഞ്ഞിരിക്കുന്ന മാവ് മുകളിൽ നിന്ന് തവിയിൽ എടുത്തു നെയ്മയം പുരട്ടിയ പാത്രത്തിൽ പകരുക.

ഇത് ആവിയിൽ വേവിച്ചെടുക്കുക.... എൻ്റെ  നല്ല കൊതിയൂറും വട്ടയപ്പം തയ്യാർ...  ആവശ്യമെങ്കിൽ ചിക്കൻ / വെജ് സ്ട്യു , അല്ലെങ്കിൽ പഞ്ചാര കൂട്ടിയ തേങ്ങാപാൽ എന്നിവയ്‌ക്കൊപ്പം കഴിക്കാം 

Food Tips:  നല്ല മയം കിട്ടാൻ ചിലർ 2 ടീ സ്പൂൺ ചോറ് കൂടി അരച്ച് ചേർക്കാറുണ്ട്. കശുവണ്ടി കിസ്മിസ് ഒക്കെ ഇഷ്ടമെങ്കിൽ ആവിയിൽ വയ്ക്കുന്നതിനു മുൻപ് ആവശ്യാനുസരണം ചേർക്കാം. മാവിൽ അധികം വെള്ളമുണ്ടാവരുത് . ഇഡ്ഡലി മാവിൻ്റെ  അയവേ ഉണ്ടാകാവൂ.


loading...