വിവരണം കൃഷി


കറിവേപ്പ് നന്നായി വളരാനുള്ള പൊടിക്കൈകള്‍:-

Reporter: smitha deepu

കറിവേപ്പ് നന്നായി വളരാനുള്ള പൊടിക്കൈകള്‍

അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ ആദ്യം നടേണ്ട വിളയാണ് കറിവേപ്പ്. ഏതു കറിവച്ചാലും അതിനു മുകളില്‍ കറിവേപ്പിലകള്‍ വിതറുന്നത് മലയാളികളുടെ ശീലമാണ്. നിരവധി ഔഷധ ഗുണങ്ങളുള്ള വിളാണിത്. എന്നാല്‍ പലപ്പോഴും കറിവേപ്പില്‍ ഇലകള്‍ നല്ല പോലെ വളരാറില്ല. കീടങ്ങളുടെ ആക്രമണവും വളമില്ലായ്മയും ഇതിനു കാരണമാണ്. കറിവേപ്പ് നന്നായി വളരാനുള്ള ചില മാര്‍ഗങ്ങളിതാ.

നാടന്‍ പ്രയോഗങ്ങള്‍

കറിവേപ്പിലകള്‍ നന്നായി വളരാന്‍ പണ്ടു മുതലേ ചില പൊടിക്കൈകള്‍ ഉപയോഗിക്കാറുണ്ട്. പുളിച്ച കഞ്ഞി വെള്ളം രണ്ട് ഇരട്ടി വെളളം ചേര്‍ത്ത് കറിവേപ്പ് ഇലകളില്‍ [രണ്ട് വശവും] തളിക്കുന്നത് കീടങ്ങളുടെ ആക്രമണം ഇല്ലാതാകാന്‍ സഹായിക്കും. വീട്ടിലുള്ള കഞ്ഞിവെള്ളം കളയാതെ കറിവേപ്പിന് ഒഴിച്ചു കൊടുത്താല്‍ മതി. ചെടിയുടെ ചുവട്ടില്‍ പതിവായി കഞ്ഞിവെള്ളം ഒഴിച്ചു കൊടുക്കുന്നത് നല്ല പുഷ്ടിയുള്ള തളിര്‍ ഇലകള്‍ ഉണ്ടാകാന്‍ സഹായിക്കും.പുളിച്ച കഞ്ഞി വെള്ളത്തിന്റെ മണം കീടങ്ങളെ അകറ്റാം. ചെടിയുടെ ചുവട്ടില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. എന്നാല്‍ വെള്ളം കെട്ടിക്കിടക്കാന്‍ സമ്മതിക്കരുത്. ഇലകള്‍ പറിച്ചെടുക്കുമ്പോഴും ശ്രദ്ധിക്കണം. ഇലകള്‍ മാത്രമായി പറിച്ചെടുക്കാതെ ചെറു ശിഖരങ്ങള്‍ വേണം മുറിച്ചെടുക്കാന്‍. ശിഖരങ്ങള്‍ മുറിച്ചെടുക്കുന്നത് ചെടിയുടെ വേഗത്തിലാക്കും. ഒരു ശിഖരം മുറിച്ചെടുക്കുമ്പോള്‍ പുതിയ മൂന്നോ നാലോ ശിഖരങ്ങള്‍ വളര്‍ന്നുവരും. ചെടി വലിയ ഉയരത്തില്‍ വളരാതെ നില്‍ക്കാനുമിത് സഹായിക്കും. ചാണകപ്പൊടി, ചകിരിച്ചോറ്, പച്ചില കമ്പോസ്റ്റ് എന്നിവയും ഇടയ്ക്ക് നല്‍കണം. ഈര്‍പ്പം നിലനില്‍ക്കാന്‍ പുതയിടുകയും വേണം.

കടപ്പാട് :FB പോസ്റ്റ് KTG 



loading...