വാര്‍ത്താ വിവരണം

കലാമണ്ഡലം ഗീതാനന്ദൻ ഓർമ്മയായ്

29 January 2018
Reporter: puspakaran bandichal
പ്രിയ കലാകാരന് പ്രണാമം : കലാമണ്ഡലം ഗീതാനന്ദൻ അവിട്ടത്തൂർ അമ്പലത്തിൽ ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്നതിനിടയിൽ കുഴഞ്ഞുവീണു മരിച്ചു.

കലാമണ്ഡലം ഗീതാനന്ദൻ അവിട്ടത്തൂർ അമ്പലത്തിൽ ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്നതിനിടയിൽ കുഴഞ്ഞുവീണു മരിച്ചു.

#മരിച്ചു #ജയിച്ചവർ....!!!

ഒരാൾക്കേറ്റവും ഇഷ്ടമുള്ള 
കാര്യങ്ങൾ ചെയ്യുമ്പോൾ....!
ആളുകൾ നോക്കി നിൽക്കെ
ഈ ലോകത്ത് നിന്ന് വിട പറയുക എന്നത്
ഏറ്റവും മഹത്തായ പുണ്യങ്ങളിൽ ഒന്നാണ്...!
അങ്ങനെ ഇവിടം വിട്ടു പോകുന്നവർ
അങ്ങേയറ്റം ഭാഗ്യവാൻമാരാണ്...!!

പ്രശസ്ത ഓട്ടംതുള്ളൽ കലാകാരൻ
മുഖത്തെഴുത്ത് മായ്ക്കാനുള്ള
നേരം പോലുമനുവദിച്ചു കിട്ടാതെ
ഒരുപാട് കലാ സ്നേഹികളുടെ മുന്നിൽ
ആടിക്കൊണ്ടിരിക്ക ആഗ്രഹം പോലെ
ശ്രീ.കലാമണ്ഡലം ഗീതാനന്ദൻ
വേദിയിൽ കുഴഞ്ഞ് വീണ് മരിച്ചു / ജയിച്ചു...!

ബഹു:ഏ.പി ജെ അബ്ദുൾ കലാം
ഷില്ലോങ്ങിലെ ഐ ഐ ടി യിൽ
പ്രസംഗിച്ചുകൊണ്ടിരിക്കെ,
പഠിപ്പിച്ചു കൊണ്ടിരിക്കെ, 
വിദ്യാർത്ഥികളും അദ്ധ്യാപകരും
നോക്കി നിൽക്കെ വേദിയിൽ
കുഴഞ്ഞു വീണു മരിച്ചു/ ജയിച്ചു...!

ശ്രീ.എം.എൻ വിജയൻ മാഷ്
തൃശൂർ പ്രസ് ക്ലബിൽ ഒരു പത്രസമ്മേളനത്തിൽ 
സംസാരിച്ചുകൊണ്ടിരിക്കെ
കുഴഞ്ഞ് വീണ് മരിച്ചു / ജയിച്ചു...!
അദ്ദേഹത്തിന്റെ അവസാന വാക്കുകൾ
"#കേൾക്കണമെങ്കിൽ #ഈ #ഭാഷ #വേണം"
എന്നതായിരുന്നു.

വർഷങ്ങൾക്ക് മുൻപ്
1972 ഒക്ടോബർ 3 ന്
64 വയസ്സ് പൂർത്തിയാകുന്നതിന്
നാലു ദിവസം മുൻപ് 
ശ്രീ.ടി.ഉബൈദ് മാഷ് ഒരു
പ്രസംഗിച്ചുകൊണ്ടിരിക്കെ
കുഴഞ്ഞ് വീണ് മരിച്ചു / ജയിച്ചു...!

#മുൻപൊരിക്കൽ #പല്ലാവൂർ #ശിവക്ഷേത്രത്തിൽ #തുള്ളൽ #കഴിഞ്ഞ് #പ്രേക്ഷകരോട് #സംസാരിക്കവെ 
#കലാമണ്ഡലം #ഗീതാനന്ദൻ #പറഞ്ഞിരുന്നുവത്രെ

" അഞ്ചിയോപ്ലാസ്റ്റി കഴിഞ്ഞപ്പോൾ ഡോക്ടർ മാരുടെ ഇനി തുള്ളരുതെന്ന നിർദേശം അവഗണിച്ചു വേദിയിൽ വരുന്നത് കലയോടുള്ള സ്നേഹം കൊണ്ടാണെന്നും ഏതെങ്കിലും ഒരു വേദിയിൽ തുള്ളിക്കൊണ്ടിരിക്കവേ പ്രാണൻ പോകണമെന്നും ..."
#ആദരാഞ്ജലികൾ ...????

ഓർമ്മയിലാദ്യം കടന്നു വന്ന കാര്യങ്ങൾ /
വ്യക്തികളെ ചേർത്തുവെച്ചു എന്നു മാത്രം...!
ഇനിയുമുണ്ട് ചിലർ...!

- പുഷ്പാകരൻ ബണ്ടിചാൽ- 



whatsapp
Tags:
loading...